
ഇങ്ങനെ കൃഷി ചെയ്താൽ ഇഞ്ചി നൂറ് മേനി വിളവ് കൊയ്യാം! നാടൻ ഇഞ്ചി കൃഷിയുടെ ശരിയായ നടീൽ രീതി.!! | Ginger Cultivation Tips
Ginger Cultivation Tips Malayalam : ഇഞ്ചിയുടെ ഗുണങ്ങളെപ്പറ്റി അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല. പലതരത്തിലുള്ള അസുഖങ്ങളെ ശമിപ്പിക്കുന്നതു കൊണ്ടുതന്നെ ഇഞ്ചി വീടുകളിൽ കൃഷി ചെയ്യുന്നവരും ഉണ്ടാകും. ഇഞ്ചി കൃഷി യെ കുറിച്ച് കൂടുതലായും അറിയാം. ഇഞ്ചി നടുന്നത് മുതൽ വിളവെടുപ്പ് നടത്തുന്നു വരെയുള്ള കാര്യങ്ങളെക്കുറിച്ചും നോക്കാം.
മഞ്ഞൾ, ഇഞ്ചി മുതലായവ നടാൻ ആയിട്ട് ആദ്യം ചെയ്യേണ്ടത് മണ്ണിളക്കി വാരം എടുക്കുക എന്നുള്ളതാണ്. 10 അടി നീളവും രണ്ടടി വീതിയുമുള്ള വാരത്തിന് 200 ഗ്രാം എന്ന കണക്കിൽ കുമ്മായം ചേർത്ത് കൊടുക്കേണ്ടതാണ്. അടുത്തതായി ഇഞ്ചി വിത്ത് ചാണക വെള്ളത്തിൽ അര മണിക്കൂർ മുക്കി വച്ചതിനു ശേഷം തണലത്തു വച്ച് ഉണക്കിയെടുക്കുക.ഒരു ലിറ്റർ വെള്ളത്തിൽ
ഇരുപത് ഗ്രാം സ്യൂഡോമോണസ് ചേർത്തതിനു ശേഷം ചാണകം കൂടി ഇട്ടു മിക്സ് ചെയ്തു എടുക്കുക. അതിൽ ഇഞ്ചി അരമണിക്കൂർ മുക്കിവച്ച ശേഷം തണലത്തു വച്ച് ഉണക്കിയെടുക്കുക. ശേഷം നമ്മൾ എടുത്ത തടത്തിൽ ചിന്തേര് കുറച്ച് വിതറി ഇടണം. ഇങ്ങനെ ചെയ്യുമ്പോൾ മണ്ണിന് ഇളക്കം കിട്ടി ഇഞ്ചിയുടെ വേര് പെട്ടെന്ന് തന്നെ ഇറങ്ങി ചെന്ന് ആവശ്യത്തിന് വിളവ് കിട്ടാൻ സഹായിക്കുന്നു.
നാടൻ ഇഞ്ചി വർഷത്തിൽ ഒരിക്കലും കറിഇഞ്ചി എപ്പോൾ വേണമെങ്കിലും കൃഷി ചെയ്ത് എടുക്കാവുന്നതാണ്. ഒന്നോ രണ്ടോ ആഴ്ച പറിച്ച് വെളിയിൽ ഇട്ടാലും നാടൻ ഇഞ്ചി കേടായി പോവുകയില്ല. ഇഞ്ചിയുടെ കൂടുതൽ സവിശേഷതകളും വിളവെടുപ്പ് നടത്തേണ്ട വിധത്തെ പറ്റി അറിയാൻ വീഡിയോ കാണൂ. Video credit : Malus Family