ഈ പഴം നിസാരകാരനല്ല! ഇതിന്റെ പേര് അറിയാമോ.? ഈ പഴത്തിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും.!! | golden berry benefits
നമ്മുടെ നാട്ടിൽ പൊതുവെ മഴക്കാലത്ത് മാത്രം കണ്ട് വരുന്ന ചെടിയാണ് ഗോൾഡൻ ബറി. ഞൊട്ടയ്ക്ക, മൊട്ടാംബ്ലി, മലതക്കാളിക്കീര അങ്ങനെ നിരവധി പേരുകളിൽ പല സ്ഥലങ്ങളിൽ ഗോൾഡൻ ബറി അറിയപ്പെടുന്നു. പലരും ഒരുപുൽച്ചെടിയായി മാത്രം കാണുന്ന ഗോൾഡൻ ബറി സത്യത്തിൽ അത്ര നിസാരക്കാരനല്ല.
ഗോൾഡൻ ബറി കഴിച്ചാലുള്ള ഗുണങ്ങൾ നമുക്ക് നിരവധിയാണ്. ആപ്പിൾ, മാങ്ങ, മുന്തിരി എന്നിവയെക്കാൾ പലപ്പോഴും നമുക്ക് ഗുണം നൽകുന്ന ഫലമാണ് ഗോൾഡൻ ബറി. ഏറ്റവും പ്രധാനമായ കാര്യം നേത്ര സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഗോൾഡൻ ബറി. ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലാണ് ഗോൾഡൻ ബറി ധാരാളമായി കാണാറുള്ളത്.
വൈറ്റമിൻ സിയും എയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. പോളിഫിനോൾ, കാറോടിനോയിഡ് ഇതിന്റെ ഫലത്തിൽ അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ ഈ പഴത്തിന് സാധിക്കും. കാത്സ്യം, ഫോസ്ഫറസ് എന്നിവയും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. മറ്റൊരു ഗുണം കൊഴുപ്പും കലോറിയും തീരെക്കുറവായ ഈ ഫലം
പ്രമേഹ രോഗികൾക്കും ഏറ്റവും നല്ലതാണ്. പ്രമേഹ രോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ഗോൾഡൻ ബറി. ഗോൾഡൻ ബറിയിൽ ഫെെബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹം കുറയ്ക്കാൻ ഒരുപാട് സഹായിക്കും. ഗോൾഡൻ ബെറിയുടെ കൂടുതൽ ഗുണങ്ങൾ അറിയാൻ വീഡിയോ കാണൂ. Video credit : Kairali Health