ഈ ഒരു സൂപ്പർ വളം മതി ചെടികൾ കരുത്തോടെ വളരാനും കായ്കൾ നിറയാനും.. ഒരു കിടിലൻ വളക്കൂട്ട്.!! | Good fertilizer for plants
Good fertilizer for plants malayalam : നാം നടത്തുന്ന കൃഷികളിൽ വളരെ ഉപകാരപ്രദമായ എന്നാൽ പെട്ടെന്ന് തയ്യാറാക്കുകയും ആയ ഒരു വളക്കൂട്ട് നെ കുറിച്ച് പരിചയപ്പെടാം. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന എന്നാൽ ചെടികൾക്ക് ഒരുപാട് ഗുണങ്ങൾ ഉള്ളതുമായ ഈ വളം നിർമ്മിക്കുവാൻ ആയിട്ട് രണ്ടു തരത്തിലുള്ള പിണ്ണാക്കുകൾ ആണ് ആവശ്യമായിട്ടുള്ളത്. ഇതിനായി വേപ്പിൻ പിണ്ണാക്കും കടലപ്പിണ്ണാക്കും തുല്യ അളവുകളിൽ എടുക്കേണ്ടതാണ്.
അടുത്തതായി ഇവ രണ്ടും പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. പഴയ മിക്സിയുടെ ജാർ ഇട്ടോ അല്ലെങ്കിൽ വേറെ എന്തെങ്കിലും കൊണ്ട് ഇവ നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം ഇവ രണ്ടും കൂടി മിക്സ് ചെയ്ത് എടുക്കുക. വേപ്പിൻ പിണ്ണാക്ക് മണ്ണിൽ നിന്നുള്ള കീടങ്ങളെ ചെറുക്കാൻ ആയിട്ട് വളരെ നല്ലതാണ്. കടല പിണ്ണാക്ക് ചെടികൾക്ക് കരുത്ത് കിട്ടാനും പൂക്കുന്നതും കായ്ക്കുന്നതും ഒക്കെ സഹായിക്കുന്ന ഒന്നാണ്.

ചാണകം ലഭിക്കാത്തവർക്ക് വളരെ വേഗം തയ്യാറാക്കി എടുക്കാവുന്ന വളരെ നല്ല ഒരു വളം ആണിത്. എത്ര ചെടികൾ ഉണ്ടോ അതനുസരിച്ച് ഈ വളം പൊടിച്ച് എടുക്കാവുന്നതാണ്. ചീര മുതലായ പച്ചക്കറികൾക്കും അതുപോലെ ഫ്രൂട്ട്സ് പാന്റിലും ഇത് ഉപയോഗിക്കാവുന്നതാണ്. ചെടിയുടെ തണ്ട് നോട് ഒരു കാരണവശാലും ഈ വളം ഇട്ടു കൊടുക്കാൻ പാടില്ല. ചുവട്ടിൽ നിന്നും അല്പം മാറി മണ്ണിളക്കി
മാറ്റിയ ശേഷമാണ് ഇട്ടു കൊടുക്കേണ്ടത്. ഗ്രോ ബാഗിൽ ആണ് എങ്കിൽ മൂന്നോ നാലോ വലിയ സ്പൂൺ വരെ ഒരു ഗ്രോബാഗിൽ ചേർത്തുകൊടുക്കാം. ചെടികൾ നല്ല കരുത്തോടെ വളരുന്നതിന് ഇത് ചെടികളെ സഹായിക്കും. Good fertilizer for plants. Video credit : URBAN ROOTS