മണി പ്ലാന്റ് വീട്ടിനുള്ളിൽ തഴച്ചു വളരാൻ ഇതൊന്നു ഒഴിച്ചു കൊടുക്കൂ.. ഇനി മണിപ്ലാന്റ് ചട്ടിയിൽ നിറഞ്ഞു നിൽക്കും.!! | How to grow money plant at home

മണി പ്ലാന്റ് കൾ എങ്ങനെ വീടിനുള്ളിൽ നല്ലരീതിയിൽ വളർത്തിയെടുക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. സാധാരണയായി മണി പ്ലാന്റുകൾ വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കുകയാണെങ്കിൽ മാത്രമേ നന്നായിട്ട് തഴച്ചു വളരുകയുള്ളൂ. എന്നിരുന്നാലും ഫ്ളാറ്റിനുള്ളിൽ താമസിക്കുന്ന ആളുകൾക്കും അകത്തു വെച്ച് തന്നെ നല്ല രീതിയിൽ ഇവ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്.

അതിനായിട്ട് വെള്ളം നല്ലതുപോലെ തളിച്ചു കൊടു ക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ വളരെ പ്രത്യേകം തയ്യാറാക്കിയ ഒരു ഫെർട്ടിലൈസർ ഉണ്ടെങ്കിൽ ഇവയെ നമുക്ക് നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നതാണ്. ഈ ഫെർട്ടിലൈസർ തയ്യാറാക്കാനായി ഒരു പാത്ര ത്തിലേക്ക് 400ml വെള്ളമൊഴിച്ച് അതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽ ഒഴിച്ചു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് ഇളക്കിയെടുക്കുക. ഈ ലായനി

പാല് കലർന്നിട്ടു ഉള്ളതുകൊണ്ട് തന്നെ അധികം നാളെ നമുക്ക് സൂക്ഷിച്ചു വെക്കാൻ കഴിയില്ല എന്നിരുന്നാലും രണ്ടുദിവസം ഒക്കെ നമുക്ക് സൂക്ഷിച്ചുവെയ്ക്കാ വുന്ന താണ്. ശേഷം ഈ ലായനി ഒരു സ്പ്രേ ബോട്ടിലേക്ക് നിറച്ചു കൊടുക്കുക. ബോട്ടിലേക്ക് മാറ്റിയതിനുശേഷം ചെടികളിലേക്ക് ഇവ സ്പ്രേ ചെയ്തുകൊടുക്കുകയാണ് ചെയ്യേണ്ടത്. സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ ചെടി കളുടെ മുകളിൽ നിന്നും താഴേക്ക് മുഴുവനായും ചെയ്തു

കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും അടി യിലുള്ള മണ്ണിന്റെ ഭാഗത്തും നല്ലതുപോലെ സ്പ്രേ ചെയ്ത് കൊടുക്കണം മൂന്നു ദിവസം കൂടുമ്പോൾ മാത്രം വളം ഒഴിച്ചു കൊടുത്താൽ മതിയാകും. തുടർച്ചയായി ഒരു മാസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെടികൾക്ക് നല്ലൊരു മാറ്റം ഉണ്ടാകുന്നത് കാണാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ. Video Credits : KeralaKitchen Mom’s Recipes by Sobha