
ഒരു ബൊക്കയിൽ നിന്ന് ധാരാളം റോസാ തൈകൾ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി.. 100% റിസൾട്ട് ഉറപ്പ്.!! | How to grow roses from rose bouquet
വിവാഹ വേദികളിൽ നിന്നും വീടുകളിൽ നിന്നും അടക്കം തിരികെ വരുന്ന കുട്ടികളും മുതിർന്നവരും ഉറപ്പായും കൈയ്യിൽ കരുതുന്ന ഒന്ന് തന്നെയാണ് അവിടെ നിന്നും ഉപേക്ഷി ക്കപ്പെട്ട റോസാച്ചെടികൾ. അതിമനോഹരമായ റോസാപ്പൂക്കൾ വിവാഹത്തിന് വേദി അലങ്കരിക്കുവാൻ മറ്റും എടുക്കുന്നത് കൊണ്ട് തന്നെ ആ പൂക്കൾ കൊണ്ടു വരിക എന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കാര്യമാണ്. ഇത്തരത്തിൽ ലഭിക്കുന്ന റോസാപ്പൂക്കൾ വീട്ടിൽ കൊണ്ടുവന്നു കുറച്ചു ദിവസം വെള്ളത്തിലിട്ടു വയ്ക്കുകയും
അതിനുശേഷം അതിൻറെ ഇതളുകൾ പൊഴിഞ്ഞു പോകുമ്പോൾ കളയുകയാണ് ചെയ്യുന്നത്.എന്നിരുന്നാൽ പോലും ആ പൂക്കൾ കണ്ട് ആസ്വദിക്കുവാനും ഇഷ്ടപ്പെടുന്ന വരും ആണ് അധികവും ആളുകൾ. ഇങ്ങനെ നമ്മൾ കൊണ്ടുവരുന്ന ബൊക്കയിലെ തന്നെ റോസാ കമ്പുകൾ എങ്ങനെ നട്ടുവളർത്താം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ലഭിച്ച ബൊക്കപൂക്കളിൽ ആരോഗ്യമുള്ള തണ്ടുകൾ
തിരഞ്ഞെടുക്കുകയാണ്.അതിനുശേഷം അതിലെ ഇലകളൊക്കെ വൃത്തിയുള്ള കത്തിയോ കത്രികയോ ഉപയോ ഗിച്ച് നീക്കം ചെയ്യുക യാണ് വേണ്ടത്. ഇങ്ങനെ നീക്കം ചെയ്ത കമ്പിൽ നിന്ന് റോസാപ്പൂക്കൾ മുറിച്ച് മാറ്റാ വുന്നതാണ്. തുരുമ്പിച്ച കത്തി ആണ് എടു ക്കുന്നത് എങ്കിൽ കമ്പിൽ നിന്ന് മുകുളങ്ങൾ വരുന്നത് പ്രതിരോധിക്കുന്നതിന് കാരണ മാകും. എപ്പോഴും മുറിക്കുമ്പോൾ നാമ്പിന് താഴെ വെച്ചുവേണം മുറിയ്ക്കാൻ. ഇല്ലായെങ്കിൽ
മുകുളങ്ങൾ പുതിയതായി വരുന്നതിന് സാധിക്കാതെ വരും. അടുത്തതായി വേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പി ആണ്. വൃത്തിയായി കഴുകി ഉണക്കിയ പ്ലാസ്റ്റിക് കുപ്പി അടിഭാഗം മുറിച്ച് എടുക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. ചാണകപ്പൊടി ഗാർഡനിംഗ് സോയിൽ എന്നിവ ആണ് ചെടി നടുന്നതിനായി ആവശ്യം. Video Credits : salu koshy