പൊട്ടാഷ് വളം ചെടിയുടെ വളർച്ച 10 ഇരട്ടി ആവും വീട്ടിലുള്ള ഈ പാഴ്ച്ചെടി മാത്രം മതി.. | Homemade Organic Potassium Fertilizer Making

Homemade Organic Potassium Fertilizer Making Malayalam : പൂന്തോട്ടത്തിലെ ചെടികൾ തഴച്ച് വളരാനും പൂക്കാനും പല രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തി നോക്കിയവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പലപ്പോഴും പുറത്തു നിന്ന് വാങ്ങുന്ന വളങ്ങൾ ഉപയോഗിച്ചാൽ പോലും ചെടിക്ക് ആവശ്യത്തിന് പൂവും കായും ഉണ്ടാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു വളക്കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് കഞ്ഞി വെള്ളമാണ്. ഇളം ചൂടുള്ള കഞ്ഞിവെള്ളമാണ് എടുക്കുന്നത് എങ്കിൽ കൂടുതൽ നല്ലത്. ഈയൊരു വളം തയ്യാറാക്കാനായി ആദ്യം ഒരു പ്ലാസ്റ്റിക് ബക്കറ്റ് എടുക്കുക. അതിലേക്ക് ശീമക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച അല്ലെങ്കിൽ പടർന്നു പിടിക്കുന്ന പരന്ന ഇലകളുള്ള ചെടി എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. തണ്ടിന്റെ ഭാഗം ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തു വേണം ബക്കറ്റിൽ ഇടാൻ. അതിലേക്ക് അല്പം ചാരം കൂടി ഇട്ടു കൊടുക്കാവുന്നതാണ്.

Homemade organic potassium fertilizer making

ചാരം തണുത്തതോ ഇളം ചൂടുള്ള തോ നോക്കി എടുത്താലും കുഴപ്പമില്ല. ശേഷം എടുത്തു വെച്ച കഞ്ഞിവെള്ളം കൂടി ബക്കറ്റിലേക്ക് ഒഴിച്ചു കൊടുക്കുക. കഞ്ഞിവെള്ളം തണുത്ത് കട്ട പിടിക്കാതിരിക്കാനായി അല്പം വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒരു കോൽ ഉപയോഗിച്ച് വെള്ളം നല്ലതു പോലെ മിക്സ് ചെയ്ത് കൊടുക്കുക. ഇത് ഒരു ദിവസം റസ്റ്റ് ചെയ്യാനായി വയ്ക്കാവുന്നതാണ്.

ഒരു ദിവസം കഴിഞ്ഞ് ഈ മിശ്രിതത്തിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ ഡയല്യൂട്ട് ചെയ്തെടുക്കുക. ഒരു ചിരട്ട ഉപയോഗിച്ച് എല്ലാ ചെടികൾക്കും ഈ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെടികളിൽ ഉണ്ടാകുന്ന പുഴു പ്രാണി എന്നീ ശല്യങ്ങൾ ഈ മിശ്രിതം ഒഴിച്ചു കൊടുക്കുമ്പോൾ ഇല്ലാതാകുന്നതാണ്. മാത്രമല്ല ചെടി നല്ലതു പോലെ കായ്ക്കുകയും പൂക്കുകയും ചെയ്യും.വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Poppy vlogs

Rate this post