ചെടി ചട്ടിയിൽ കറ്റാർവാഴ തിങ്ങി നിറഞ്ഞ് വളരാൻ ഇങ്ങനെ ചെയ്യൂ.. അലോവേര എളുപ്പത്തിൽ വളർത്താൻ.!! | How to grow aloe vera at home easily

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ അല്ലെങ്കിൽ അലോവേര. നല്ല കരുത്തോടെ കറ്റാർവാഴ വളർന്നു ധാരാളം ഉണ്ടാകുവാൻ ആയിട്ടുള്ള ഒരു ടിപ്സ് നെക്കുറിച്ച് നോക്കാം. ഇതിനായി വേണ്ടത് നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന തേയില ആണ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഒരു പാത്രത്തിൽ ഒരു ഗ്ലാസ്

വെള്ളമൊഴിച്ച് അതിലേക്ക് അല്പം തേയില ഇട്ടതിനു ശേഷം നല്ലപോലെ തിളപ്പിക്കുക. എന്നിട്ട് ഇത് കുറച്ചുനേരം തണുപ്പിക്കാനായി മാറ്റി വെച്ചതിനു ശേഷം അരിച്ചെടുത്ത് കറ്റാർവാഴയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണ് വേണ്ടത്. മറ്റുള്ള ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നതു പോലെ തന്നെ കറ്റാർവാഴ വീടിനുള്ളിൽ വെക്കാവുന്നത് മറ്റൊരു സവിശേഷതയാണ്.

ഇങ്ങനെയുള്ള സമയത്ത് ആഴ്ചയിൽ രണ്ടു പ്രാവശ്യം രണ്ട് ടീസ്പൂൺ വീതം ഒഴിച്ചു കൊടുത്താൽ മതിയാകും. എന്നാൽ പുറത്ത് വെച്ചിരിക്കുന്ന കറ്റാർവാഴ ആഴ്ചയിൽ ഒരു പ്രാവശ്യം ഒരു ഗ്ലാസ് വീതം ഒഴിച്ചു കൊടുക്കാവുന്നതാണ്. വീടിനകത്ത് വയ്ക്കാവുന്ന ഇൻഡോർ പ്ലാന്റ് കളിൽ ഏറ്റവും നല്ല സസ്യമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ഇല മുടികൊഴിച്ചിലും തലയ്ക്ക് ഉണ്ടാകുന്ന

മറ്റു പ്രശ്നങ്ങൾക്കും പരിഹാരം ആണ്. മുഖത്ത് ഉണ്ടാകുന്ന സ്കിൻ പ്രോബ്ലംസിനും മുഖത്തെ ചുളിവുകൾ മാറ്റാനും ഒക്കെ കറ്റാർ വാഴയുടെ ജെൽ മുഖത്തു തേയ്ക്കുന്നത് നല്ലതാണ്. കറ്റാർവാഴയുടെ ജൽ എങ്ങനെ എടുക്കാം എന്നും ഏത് രീതിയിൽ മുഖത്ത് പുരട്ടാം എന്നുള്ളതിനെ കുറിച്ചുള്ള വിവരങ്ങൾക്കായി വീഡിയോ കാണൂ.. Video credit : PRS Kitchen