റോസ് കാട്പോലെ വളർത്താൻ ഉരുളകിഴങ്ങ് മതി; റോസ് വേര് പിടിപ്പിക്കാം ഇനി വളരെ എളുപ്പത്തിൽ.!! | How To Grow Rose Cutting In Potatoes

റോസാ ചെടികൾ കമ്പ് മുറിച്ച് നടുന്നത് എങ്ങനെയാണെന്നു നോക്കാം. റോസ് ചെടികൾ കമ്പ് മുറിച്ച് നടുമ്പോൾ നാടൻ റോസ് ചെടികൾ ആണ് ഏറ്റവും നല്ലത്. നാടൻ റോസിൻറെ കമ്പ് തെരഞ്ഞെടു ക്കുമ്പോൾ ഏകദേശം ഒരു നാലിഞ്ചു മുതൽ ആറിഞ്ചുവരെയാണ് കമ്പ് എടുക്കേണ്ടത് കിളിപിച്ച് എടുക്കുവാൻ ആയിട്ട്. ആദ്യമായിട്ട് നമ്മൾ കമ്പു മുറിച്ചു നടുമ്പോൾ ആദ്യത്തെ

ഒരു ഒന്നുരണ്ടാഴ്ച അതിന്റെ വേര് വരുന്ന സമയം വരെ ഇത് നമ്മൾ ഒരു ഷേഡ് ഉള്ള സ്ഥലത്ത് വേണം വെക്കുവാൻ ആയിട്ട് മുറിച്ചെടുക്കും പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നമ്മൾ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി അല്ലെങ്കിൽ കത്രിക വളരെ വൃത്തിയുള്ളതായിരിക്കണം. അല്ലെങ്കിൽ അതിൽ നിന്നു വരെ ഇൻഫെക്ഷൻ ഉണ്ടായി റോസാച്ചെ ടികൾ കരിഞ്ഞു പോകാൻ കാരണമാകുന്നു.

ശേഷം അതിലെ ഇലകളെല്ലാം കളഞ്ഞിട്ട് നമ്മൾ റൂട്ടിംഗ് ഹോർമോൺ ആയിട്ട് എടുക്കുന്നത് മഞ്ഞൾപൊടി ആണ്. ഇതിന്റെ കൂടെ ഒരു നുള്ള് തേനും കൂടി ചേർക്കുകയാണെങ്കിൽ ഇതിന്റെ പ്രത്യാഘാതം കൂടുന്നത് ആയിരിക്കും. കമ്പിന് രണ്ടു സൈഡിലും മഞ്ഞൾപ്പൊടി പുരട്ടി അതിനുശേഷം ഇത് നമ്മൾ കുത്തിവെ ക്കുന്നത് ഉരുളക്കിഴങ്ങിൽ ആണ്.

ചെടികൾക്ക് വേര് വരുവാനായി ഏറ്റവും നല്ലതാണ് ഉരുളക്കിഴങ്ങ്. ഇങ്ങനെ ഉരുളക്കിഴങ്ങ് ലേക്ക് റോസാ കമ്പ് കുത്തി വയ്ക്കുകയാണെങ്കിൽ ഇത് ഉണങ്ങി പോകാനുള്ള സാധ്യത വളരെ കുറവായിരിക്കും. ശേഷം ഉരുളക്കിഴങ്ങിലെ ഒരു വശം മഞ്ഞൾപൊടി മുക്കിവയ്ക്കുക. അതിനുശേഷം ഉരുളക്കിഴങ്ങ് ഒരു വെള്ളത്തിലേക്ക് ഇറക്കിവയ്ക്കുക. Video Credits : LINCYS LINK