ഇനി വീട് റോസ് കൊണ്ട് നിറയും! റോസാ തണ്ട് എളുപ്പത്തിൽ വേര് പിടിപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! How to grow rose plant from cutting malayalam

How to grow rose plant from cutting malayalam : പലർക്കും ഉള്ള ഒരു സംശയമാണ് ബഡ് റോസാ ചെടിയുടെ തണ്ട് കിളിർപ്പിക്കാൻ കഴിയുമോ എന്നത്. അതിനുള്ള ഉത്തരമാണ് താഴെ കാണുന്ന വീഡിയോ. ബഡ് റോസാ എങ്ങനെ മുളപ്പിക്കാം, അതിന്റെ ഗുണങ്ങൾ എന്താണ്, ഇതിന്റെ പരിപാലനം എങ്ങനെ ആണ് എന്നൊക്കെ വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്.

നാടൻ ഇനങ്ങൾക്ക് പൊതുവെ നല്ല വളർച്ച ഉണ്ടാവും. അതു പോലെ തന്നെ മറ്റേതിനെ അപേക്ഷിച്ചു നോക്കുമ്പോൾ രോഗപ്രതിരോധശേഷി നന്നായിട്ട് ഉണ്ടാവും. ഈ നാടൻ ഇനങ്ങൾക്ക് ഒപ്പം ഹൈബ്രിഡ് ഇനങ്ങളും കൂട്ടി കിളിർപ്പിക്കും. ഇങ്ങനെ ചെയ്‌താൽ രണ്ടിന്റെയും ഗുണങ്ങൾ ലഭിക്കും. നല്ല ഭംഗിയുള്ള പൂക്കൾ കണ്ണിനും മനസ്സിനും സന്തോഷം നൽകുന്ന കാഴ്ച തന്നെ അല്ലേ.

അത്യാവശ്യം മൂത്ത തണ്ട് നോക്കി വേണം എടുക്കാൻ. ദൂരെ നിന്നുമാണ് ചെടിയുടെ തണ്ട് കിട്ടുന്നത് എങ്കിൽ കുറച്ചു സമയം വെള്ളത്തിൽ മുക്കി വച്ചിട്ട് വേണം നടാനായിട്ട്. വേറെ ഏതെങ്കിലും ചെടി ഇലയോടെ നടാൻ ആണെങ്കിൽ അൽപ്പം പഞ്ചസാര കലക്കിയ വെള്ളത്തിൽ മുക്കി വച്ചിട്ട് നട്ടാൽ നല്ലതാണ്. അങ്ങനെ ചെയ്‌താൽ ചെടി നല്ല ഫ്രഷായി തന്നെ നിൽക്കും. ഒറ്റവട്ടിന് വേണം തണ്ട് മുറിച്ചെടുക്കാൻ. ഇല്ലെങ്കിൽ നമ്മൾ തണ്ട് എടുക്കുന്ന ചെടി നശിച്ച് പോവും.

കുറച്ചു കരിയിൽ തേച്ചു പിടിപ്പിച്ചിട്ട് നടാം. ഇതിന് പകരം റൂട്ടിംഗ് ഹോർമോൺ ഉപയോഗിക്കാം. പല തരത്തിൽ ഉള്ള റൂട്ടിംഗ് ഹോർമോണിനെ പറ്റി വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഇത് ചെയ്തില്ലെങ്കിലും പ്രശ്നമില്ല. നട്ടതിന് ശേഷം പച്ച ചാണകം ഉരുട്ടി കമ്പിന്റെ മുകളിൽ വച്ചാൽ തണ്ട് ഉണങ്ങുന്നത് തടയാൻ സാധിക്കും. വേനൽക്കാലത്ത് തണ്ട് സംരക്ഷിക്കാനുള്ള വഴിയും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.Video Credit : Aswathy’s orchid channel

3.5/5 - (2 votes)