7 ദിവസം മതി ചീര കാട് പോലെ വളരാൻ! ഇങ്ങനെ ഒരിക്കൽ ചെയ്താൽ വീട്ടിൽ എന്നും ഇനി ചീര.!! | How to grow spinach cheera home garden

എല്ലാത്തരം ചീര കളും ഒരാഴ്ച കൊണ്ട് പെട്ടെന്ന് വളർന്ന് എല്ലാ ദിവസവും ചീര വിളവെടുപ്പ് നടത്തുവാൻ ആയിട്ട് എന്ത് ചെയ്യണം എന്നുള്ള ഒരു കിടിലൻ ടിപ്പിനെ കുറിച്ച് പരിചയപ്പെടാം. വിറ്റാമിനുകൾ ആലും ധാതുക്കളും ആന്റി ഓക്സൈഡുകളാലും സമ്പുഷ്ടമായ ചീരയുടെ വളർച്ചയ്ക്കായി കിച്ചൻ വേസ്റ്റ് കൊണ്ട് നല്ല ഒരു സ്ലറി ഉണ്ടാക്കുന്ന രീതിയെക്കുറിച്ച് ആണിത്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ഹൃദ്രോഗം ക്യാൻസർ എന്നിവ

തടയുന്നതിന് ആരോഗ്യപരമായി ഇലക്കറി ആണ് ചീര എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ ല്ലോ. കൂടാതെ ചീരയിൽ അടങ്ങി യിട്ടുള്ള വിറ്റാമിനുകൾ വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും തടഞ്ഞ് നല്ല ആരോഗ്യമുള്ള വരായി ഇരിക്കാനായി സഹായിക്കുന്നു. അതു കൊണ്ടാണ് എല്ലാ ഭക്ഷണങ്ങളിലും ചീര ഉൾപ്പെടുത്തണം എന്ന് പറയുന്നത്. ഇതിനായി ചീര മുറിച്ച് എടുക്കുമ്പോൾ ചീരയുടെ ഏറ്റവും അടിയിൽ

നിന്നും മുറിച്ച് എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതിന്റെ കൊടുപ്പ് വന്നിട്ടുള്ള മൂന്നാല് ഭാഗങ്ങൾ നിർത്തി യതിനുശേഷം മാത്രമാണ് മുറിച്ച് എടുക്കേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു ചീര തന്നെ മൂന്നാല് പ്രാവശ്യം കട്ട് ചെയ്ത് എടുക്കാനായി സാധിക്കും. കട്ട് ചെയ്ത് കഴിഞ്ഞ് പിറ്റേ ദിവസം തന്നെ നാം തയ്യാറാക്കി എടുക്കുന്ന സ്ലെറി ചേർത്തു കൊടുക്കേണ്ടതാണ്. രണ്ടുദിവസം കൊണ്ട് മുളച്ച പെട്ടെന്ന് ചീര

വലുതാവാൻ ആയി എങ്ങനെ വിത്ത് പാകണം എന്ന് നോക്കാം. ഇതിനായി കല്ല് ഒന്നും തന്നെ ഇല്ലാതെ നല്ല ഉലർന്ന മണ്ണ് വിത്തു പാകാൻ ആയി തിരഞ്ഞെടുക്കേണ്ടതാണ്. ഇതിലേക്ക് ആട്ടിൻകാഷ്ഠം പൊടിച്ചത് കൂടി ഇട്ട് നല്ലതുപോലെ ഒന്ന് ഇളക്കി എടുക്കേണ്ടതാണ്. Video Credits : PRS Kitchen

Rate this post