
കരിയില ഇനി കളയല്ലേ! കരിയില കൊണ്ട് ഇങ്ങനെ വളം ഉണ്ടാക്കി നോക്കൂ! ചട്ടി നിറക്കാൻ ഈ വളം മതി.!! | How to make Compost at Home
വീട്ടുവളപ്പിലും മറ്റും നാം തൂത്തുവാരി കളയുന്ന കരയിലെ കൊണ്ട് കിടിലൻ ഒരു വളം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഈ വളം കൊണ്ട് ചെടിച്ചട്ടി ഗ്രോബാഗ് എന്നിവ നിറയ്ക്കാൻ പറ്റും എന്ന് മാത്രമല്ല ഇവയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. കൂടാതെ ഇതൊരു നല്ലൊരു ഓർഗാനിക് കമ്പോസ്റ്റ് കൂടിയാണ്. ഇവ ചെടിച്ചട്ടിയിലും ഗ്രോ ബാഗില് നിറയ്ക്കുന്നത്
കൊണ്ടുള്ള ഗുണം എന്തെന്നാൽ ഇവ നിറയ്ക്കുന്ന അതിലൂടെ മണ്ണിൽ ഈർപ്പം നിലനിൽക്കാൻ അത് സഹായകമാകും. അതിലൂടെ ചെടികൾക്ക് നല്ല ആരോഗ്യ ത്തോടെ വളരാൻ ഇത് സഹായിക്കും. കൂടാതെ മണ്ണ് മാത്രം നിറച്ച് നമ്മൾ നടുകയാണെങ്കിൽ ധാരാളം കളകൾ ഉണ്ടായി വരുന്നതായിരിക്കും. കിച്ചൻ കമ്പോസ്റ്റുകളിൽ സാധാരണ വീടുകളിൽ മിച്ചംവരുന്ന ഫുഡിന് വേസ്റ്റുകൾ എല്ലാം തന്നെ ഇടാവുന്നതാണ്.
എന്നാൽ ഇലകൾ കൊണ്ട് തയ്യാറാക്കി എടുക്കുന്ന കം പോസ്റ്റുകൾ പെട്ടെന്ന് തന്നെ ദ്രവിച്ചു ചെടികൾക്ക് ചേർക്കാവുന്നതാണ്. കുറച്ചു നനാവു കുറച്ച് ചാണകവെള്ളം ഒക്കെ തളിച്ച് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് കമ്പോസ്റ്റ് ഉണ്ടാക്കി എടുക്കാവുന്നതാണ്. കമ്പോസ്റ്റ് ബിന്നിലേക്ക് ആദ്യം തന്നെ ഒന്നുകിൽ മണ്ണ് അല്ലെങ്കിൽ കരയിലെ വിട്ടുകൊടുക്കുന്നതാണ്. കരിയില ഇട്ടതിനുശേഷം സാധാരണ മുറ്റത്ത്
ലഭ്യമാകുന്ന ചുവന്നമണ്ണ് ഒരു ലേയർ ഇട്ടുകൊടുക്കുക. ചുവന്നമണ്ണ് കമ്പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ ആയിട്ട് സഹായിക്കും. കൂടാതെ കരിയിലയിൽ നനവ് നില നിർത്താനും ഇവ സഹായിക്കുന്നു. കൂടാതെ മണ്ണിലെ സൂക്ഷ്മ ജീവികളും കരയിലെ പെട്ടെന്ന് ദ്രവിച്ച് കമ്പോസ്റ്റായി മാറാൻ സഹായിക്കും ഇവയുടെ കൂടെ എടുക്കേണ്ടത് കിച്ചൻ വേസ്റ്റുകൾ ആണ്. How to make Compost at Home.. Video Credits : LINCYS LINK