വളരെ പെട്ടെന്ന്‌ വീട്ടിൽ തയ്യാറാക്കി എടുക്കാം ഈ ഗുണമുള്ള ജൈവവളം! ജൈവ സ്ലറി എന്ന നല്ല ജൈവവളം.!! | How to make Jaiva Slurry Homemade Liquid Fertilizer Malayalam

How to make Jaiva Slurry Homemade Liquid Fertilizer Malayalam : ചെടികളുടെ വളർച്ച വേഗത്തിൽ ആകാനും മണ്ണിൽ നിറഞ്ഞിരിക്കുന്ന പോഷകങ്ങൾ ചെടികൾക്ക് എളുപ്പം ലഭിക്കുവാനും ഉപയോഗിക്കുന്ന ഒന്നാണ് ജൈവ സ്ലറി. ദ്രാവകരൂപത്തിൽ ഉള്ള ഈ ജൈവ വളം ചെടികളെ നല്ല ആരോഗ്യത്തോടെ നിർത്തുന്ന ഒന്നാണ്. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ജൈവ സ്ലറി കാര്യക്ഷമമായി ഉപയോഗിച്ചാൽ നല്ലത് പോലെ വിളവെടുക്കാനായി സാധിക്കുന്നതാണ്.

ജൈവ സ്ലറി ഉപയോഗിക്കുന്നതിലൂടെ മണ്ണിലുള്ള  സൂക്ഷ്മ ജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും അതിലൂടെ ചെടികളുടെ വളർച്ച വേഗത്തിൽ ആക്കുകയും ചെയ്യും. മണ്ണിൽ പൊതുവെ നമ്മൾ പല വിധത്തിൽ ഉള്ള വളങ്ങളും ചേർത്തിട്ടുണ്ടാവും. എന്നാൽ ഇവ വേഗത്തിൽ ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കണം എന്നില്ല. അതിനൊരു പരിഹാരമാണ് ഈ ഒരു വളക്കൂട്ട്. മണ്ണിലൂടെ വരുന്ന രോഗങ്ങൾക്കും പരിഹാരമാണ് ഇത്.

അപ്പപ്പോൾ ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഗുണകരം. ജൈവ സ്ലറി ഉണ്ടാക്കാനായി പച്ച ചാണകം, കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ശർക്കര, എന്നിവയ്ക്ക് ഒപ്പം നല്ലത് പോലെ വെള്ളവും ചേർത്തതിന് ശേഷം മൂടി വയ്ക്കുക. ദിവസം രണ്ടു പ്രാവശ്യം ഇത് നല്ലത് പോലെ ഇളക്കി കൊടുക്കണം. അഞ്ചു ദിവസം കൊണ്ട് തയ്യാറാവുന്ന ഈ വളം അഞ്ചിരട്ടി വെള്ളം ചേർത്ത് അരിച്ചതിന് ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കാം. കൂടുതൽ പൂവിടാനും പെട്ടെന്ന് കായ്കൾ ലഭിക്കുവാനും ഇങ്ങനെ ചെയ്യുന്നത് നല്ലത് പോലെ സഹായിക്കും.

എൻ പി കെ അതായത് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ അടങ്ങിയിരിക്കുന്ന ജൈവ സ്ലറി ഉണ്ടാക്കാനായി ഓരോന്നും എത്ര വീതം ഉപയോഗിക്കണം എന്നും എത്ര നാൾ കൂടുമ്പോഴാണ് വളം ചെയ്യേണ്ടതും എന്ന് അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. Video Credit : Useful snippets

Rate this post