ഇനി ചെടികളിൽ കുലകുത്തി നിറയാൻ ഈ ഒരു കമ്പോസ്റ്റ് വളം മതി.. ചാരം കമ്പോസ്റ്റ് ഉണ്ടാക്കാം വളരെ എളുപ്പത്തിൽ.!! | How to make wood ash compost

നാമെല്ലാവരും അടുപ്പ് കത്തിക്കുന്നവർ ആയതുകൊണ്ടു തന്നെ എല്ലാവരുടെയും വീടുകളിൽ ചാരം ഒരുപാട് ഉണ്ടായിരിക്കും. എന്നാൽ ഈ ചാരം നല്ലൊരു വളം ആക്കി മാറ്റി എങ്ങനെ ചെടികൾക്ക് പ്രയോഗിക്കണം എന്നതിനെപ്പറ്റി പലർക്കും അറിവ് ഉണ്ടായിരിക്കില്ല. പച്ചക്കറിയും കരിയിലയും കമ്പോസ്റ്റ് ആക്കി മാറ്റുന്നത് പോലെ തന്നെഎന്തെന്നാൽ ചാരം നേരിട്ട് ചെടികൾക്ക്

ചാരവും നമുക്ക് കമ്പോസ്റ്റ് ആക്കി മാറ്റാം. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണംവളമായി കൊടുക്കുകയാണെങ്കിൽ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, എന്നാൽ ഈ രീതിയിൽ എത്രവേണമെങ്കിലും കമ്പോസ്റ്റ് ഇട്ടു കൊടുക്കാവുന്നതാണ്. ചാരം കമ്പോസ്റ്റ് ആക്കി മാറ്റുന്നതിനായി നല്ല കട്ടിയുള്ള ഒരു ക്യാൻ എടുത്തതിനു ശേഷം ഏറ്റവും അടി ഭാഗത്തേക്ക് കരിയില ഇട്ടുകൊടുക്കുക.

ശേഷം കുറച്ചു മണ്ണ് ഇതിനു മുകളിലായി ഇട്ടു കൊടുക്കുക. എത്ര ഉപയോഗശൂന്യമായ മണ്ണാണ് ഇട്ടു കൊടുക്കുന്നത് എങ്കിൽപോലും കമ്പോസ്റ്റ് ആയി കഴിയുമ്പോൾ ഈ മണ്ണ് നല്ല വളക്കൂറുള്ള മണ്ണായി മാറുന്നതാണ്. അടുത്തതായി മണ്ണിനു മുകളിൽ ആയിട്ട് വേണം നാം ചാരം ഇട്ടു കൊടുക്കാൻ. ചാരം ഇട്ടതിനുശേഷം മുകളിലേക്ക് മണ്ണും, നമ്മൾ തയ്യാറാക്കുന്ന ഈ കമ്പോസ്റ്റിന് നൈട്രജന്റെ അളവ്

കിട്ടുവാൻ ആയി കുറച്ചു പച്ചിലകളും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. മണ്ണും ചാരവും കൊണ്ടുമാത്രം കമ്പോസ്റ്റ് നിർമിച്ച് എടുക്കുകയാണെങ്കിൽ പൊട്ടാസിയം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ചാര കമ്പോസ്റ്റിനെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായി കാണൂ. Video credit : Spoon And Fork