
കുലകുത്തി പൂക്കൾ ഉണ്ടാകാൻ ചൈനീസ് ബാൾസം ഇങ്ങനെ നട്ടു നോക്കൂ.. ബാൾസം നിറയെ പൂക്കാൻ.!! | How To Propagate Chines Balsam Plant
How To Propagate Chines Balsam Plant Malayalam : നമ്മുടെ ഗാർഡനുകൾ വളരെ ഭംഗിയുള്ള ആക്കി തീർക്കാൻ കഴിയുന്ന ഒന്നാണ് ചൈനീസ് ബാൾസം. വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ നല്ല രീതിയിൽ ചൈനീസ് ബാൾസൺ ചെടികൾ വീട്ടിൽ നട്ടു വളർത്താവുന്നതാണ്. ചെറിയ പ്ലാന്റിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതാണ് ഇത്തരം ചെടികളുടെ ഏറ്റവും വലിയ പ്രത്യേകത.
ഇവയുടെ ഒരുപാട് കളർ വെറൈറ്റീസ് നമുക്ക് നഴ്സറികളിൽ നിന്നും ലഭ്യമാണ്. അതുപോലെ തന്നെ മിക്സഡ് കളറും നമുക്ക് ലഭ്യമാണ്. ഒഴിച്ചു കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൃത്യമായി പാലിച്ചു പോവുക എന്നുള്ളതാണ് ഈ ചെടിയുടെ മറ്റൊരു പ്രത്യേകത. ഒരുപാട് വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ ഇതിന്റെ വേര് ചീഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുപോലെ തന്നെ വെള്ളത്തിന്റെ അളവ് കുറഞ്ഞു പോയാൽ ഇത് വാടി പോയി നശിക്കാനുള്ള സാധ്യതയും കൂടുതലാണ്. വലിയ ചട്ടിയിലോ ചാക്കിലോ നമുക്ക് ഈ ചെടികൾ നട്ടു പിടിപ്പിക്കാവുന്നതാണ്. ചെടികൾ പ്രൂൺ ചെയ്തു കൊടുത്തെങ്കിൽ മാത്രമേ നല്ല പൂക്കൾ ഉണ്ടായി വളരെ ഭംഗിയായി നിൽക്കുകയുള്ളൂ. മഴക്കാലങ്ങളിൽ വെള്ളം നേരിട്ട് വീഴാത്ത സ്ഥലത്ത്
ആയിട്ട് വേണം ചെടികൾ വെച്ചു പിടിപ്പിക്കാൻ. വേനൽക്കാലത്ത് ഒരുപാട് വെയിൽ ഏൽക്കുകയാണെങ്കിൽ ഈ ചെടി നശിച്ചു പോകുന്നതായി കാണാം. നന്നായി വളർന്നു വന്ന ചെടികളിൽ നിന്നും വേരുകൾ വന്ന ഭാഗം ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ.. Video credit : Mn Creations