അഡീനിയം ചെടി ഇങ്ങനെ ഒന്ന് പറിച്ചു നട്ടു നോക്കൂ.. അഡീനിയം മാറ്റി നടുന്ന രീതിയും പരിചരണവും.!! | How to repot Adenium plant
How to repot Adenium plant malayalam : പൂന്തോട്ടങ്ങളിൽ മനോഹരമാക്കുന്ന അഡീനിയം പ്ലാന്റ് എങ്ങനെ നടണം എന്നും അവയെ എങ്ങനെ പരിചരിക്കണം എന്നും എന്നതിനെ കുറിച്ച് വിശദമായി അറിയാം. അഡീനിയം പ്ലാന്റുകൾ ക്ക് ഒരു ഒരുപാട് വെള്ളം ആവശ്യമില്ലാത്തതിനാൽ ഇവ നടാനുള്ള പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ അടിഭാഗത്തായി വെള്ളം വാർന്നു പോകുവാനുള്ള
വലിയ ഹോളുകൾ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം മൂന്നു ദിവസം കൂടുമ്പോൾ മാത്രം ചെടികളെ നനച്ചു കൊടുത്താൽ മതിയാകും. ഇവ വിത്ത് നട്ടു മുളപ്പിച്ച എങ്കിൽ മാത്രമേ ഇവയുടെ അടിഭാഗത്തെ കോഡാക്സ് ചെറുപ്പത്തിൽ തന്നെ നല്ല വൃത്താകൃതിയിൽ ഇരിക്കുകയുള്ളൂ. ചെടികളെ പോലെ തന്നെ കോടക്സിനും വളരെ പ്രാധാന്യമുണ്ട്. പൊട്ടിങ് മിക്സ്
തയ്യാറാക്കുമ്പോൾ വെള്ളം ആവശ്യമില്ലാത്ത അതുകൊണ്ട് തന്നെ ഇതിന് അടിഭാഗത്ത് നിന്നും വെള്ളം വാർന്നു പോകുവാനായി കല്ലിന്റെ കഷണങ്ങളിട്ട് കൊടുക്കേണ്ടതാണ്. ഇങ്ങനെ ഇടുകയാണെങ്കിൽ മണ്ണടിഞ്ഞു കിടന്നു വെള്ളം താഴേക്ക് വാർന്നു പോകാതിരിക്കുക ഇല്ല. പെട്ടെന്ന് നശിച്ചുപോകാൻ കാരണം ഉള്ള ചെടി ആയതുകൊണ്ട് തന്നെ അടുത്തതായി കുറച്ചു
പേപ്പർ കഷണം ഇട്ടു കൊടുക്കേണ്ടത് അത്യാവശ്യമാണ്. കീട ബാധകൾ ഏൽക്കാതിരിക്കാനും വേരുകൾ ചീഞ്ഞു പോകാതിരിക്കാനും ഇത് കാരണമാകുന്നു. കൂടാതെ മിക്സ് ചെയ്യുവാനായി മണ്ണ് മണൽ ചാണകപ്പൊടി എന്നിവ ആണ് വേണ്ടത്. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വീഡിയോ കാണൂ.. Video Credts : TipS noW