എപ്സം സാൾട്ട് ചെടികൾക്ക് എങ്ങിനെ ഉപയോഗിക്കണം.? എപ്സം സാൾട്ടിനെ കുറിച്ച് അറിയേണ്ടത് എല്ലാം.!! | How to use EPSOM SALT for plants

ടെറസിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും കൃഷി ചെയ്യുന്ന ആളുകൾക്ക് വളരെ പ്രയോജനകരമായ എപ്സം സാൾട്ട് നെക്കുറിച്ച് പരിചയപ്പെടാം. ഇത് ഇംഗ്ലണ്ടിലെ എപ്സം അരുവിയിലൂടെ ഒഴുകുന്ന വെള്ളത്തിൽ കണ്ടുവന്ന ഒരു സോൾട്ട് ആയതു കൊണ്ടാണ് മഗ്നീഷ്യം സൾഫേറ്റ് ന് എപ്സം സോൾട്ട് എന്ന പേര് ലഭിച്ചത്. ഇവ പഞ്ചസാര തരിയുടെ രൂപത്തിൽ ആണ് ഇരിക്കുന്നത്.

എപ്സം സാൾട്ട് ന് ധാരാളം ഗുണങ്ങൾ ഉണ്ട്. ഇവയുടെ ഗുണങ്ങളും പോരായ്മകളും ഉപയോഗിക്കുന്ന രീതികളെ കുറിച്ചും നോക്കാം. ചെടികൾക്ക് വളരാൻ ആവശ്യമായ പ്രഥമ മൂലകങ്ങൾ ആയ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ വെള്ളത്തിൽ അലിഞ്ഞ രീതിയിൽ ചെടികളെ വലിച്ചെടുക്കാൻ സഹായിക്കുന്ന ഒന്നാണ് എപ്സം സാൾട്ട്.

അതുകൊണ്ടു തന്നെ ചെടികൾ നന്നായി വളരുകയും നല്ലപോലെ പൂക്കുകയും കായ്ക്കുകയും ചെയ്യും. അടുത്തതായി ചെടികളിലെ പച്ചപ്പ് കൂട്ടാൻ എപ്സം സാൾട്ട് സഹായിക്കുന്നു. ചെടികൾക്ക് പച്ച നിറം നൽകാൻ സഹായിക്കുന്നത് ക്ലോറോഫിൽ എന്നു പറയുന്ന ഒരു മൂലകമാണ്. ഈ ക്ലോറോഫിൽനു അകത്തെ ഒരു പ്രധാന ഘടകമാണ് മഗ്നീഷ്യം.

എപ്സം സാൾട്ട് കൊടുക്കുന്നതു വഴി ആരോഗ്യമുള്ള പച്ചക്കറികളും പഴങ്ങളും ഉണ്ടാകാൻ അത് സഹായിക്കുന്നു. എപ്സം സാൾട്ട് ഏറ്റവും ഗുണം ചെയ്യുന്നത് റോസുകൾക്കും തക്കാളിക്കും മുളകു വർഗ്ഗങ്ങൾക്കും ആണ്. എപ്സം സാൾട്ട് ന്റെ കൂടുതൽ ഗുണങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണൂ. Video credit : Chilli Jasmine