കോവൽ നിറയെ കായ്ക്കാനുള്ള കുറുക്കു വിദ്യ ഇതാ.. ഇനി കോവൽ പന്തലുകളിൽ നിറഞ്ഞ് നിൽക്കും.!! | Ivy Gourd Cultivation and Care

Ivy Gourd Cultivation and Care Malayalam : പച്ചക്കറികളിൽ നിന്നും മുമ്പേ നിൽക്കുന്ന ഇനമാണ് കോവയ്ക്ക. വീട്ടിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന കോവൽ ചെടിയിൽ നിന്ന് യഥേഷ്ടം ഓരോരുത്തർക്കും കോവയ്ക്ക പറിച്ചെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ കോവൽ ചെടി പഴുത്തു പോകുന്നത് സർവ്വസാധാരണമാണ്. മഴക്കാലങ്ങളിൽ മറ്റും ചെടികൾ

ഇങ്ങനെ ഇല്ലാതെ ആകുമ്പോൾ അതിനെ എങ്ങനെ സംരക്ഷിക്കാം എന്ന് വീണ്ടും കോവൽ നിറയാൻ ചെയ്യേണ്ട ഘടകങ്ങൾ എന്തൊക്കെയാണ് എന്നുമാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് കോവൽ നട്ടിട്ട് ഏറെനാളായി എങ്കിൽ അതിൻറെ വള്ളിപ്പടർപ്പുകൾ എല്ലാം തന്നെ കമ്പിൽ നിന്ന് നീക്കം ചെയ്യുകയാണ്.

അങ്ങനെ നീക്കം ചെയ്ത കമ്പിൽ നിന്ന് ശിഖരങ്ങൾ ഒന്നും ബാക്കിവയ്ക്കാതെ നന്നായി വൃത്തിയാക്കിയെടുക്കുക. അതിനുശേഷം ശിഖരങ്ങളും നീക്കംചെയ്ത് കോവൽ ചെടിയുടെ വേണ്ട വള പ്രയോഗം നടത്തി കൊടുക്കുകയാണ് ഇനി വേണ്ടത്. വൃത്തിയാക്കുന്ന അതോടൊപ്പം തന്നെ ഇതിന് ആവശ്യമായ വളപ്രയോഗവും അത്യന്താപേക്ഷിതമാണ്.

ചാണകം ആട്ടിൻകാഷ്ഠം എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം കോവലിന് ചുവട്ടിൽ മണ്ണ് അല്പം ഇളക്കിയതി നുശേഷം ഈ വളം അവിടേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അതിനു മുകളിലായി അല്പം മണ്ണ് കൂടി ഇട്ടു കൊടുക്കേണ്ടതാണ്. ഇടവിട്ട ദിവസങ്ങളിൽ വെള്ളം തളിച്ചു കൊടുക്കുന്നത് നല്ലതാണ്. Video Credits : Mini’s LifeStyle