പ്ലാവ് നിറഞ്ഞ് നിൽക്കുന്ന രീതിയിൽ ചക്ക കായ്ക്കാനായി ഈ ട്രിക്ക് ചെയ്തു നോക്കൂ!! | Jackfruit Growing Variety Trick

Jackfruit Growing Variety Trick : നമ്മുടെയെല്ലാം വീടുകളിൽ പ്ലാവ് ഉണ്ടായിരിക്കുമെങ്കിലും അതിൽ ആവശ്യത്തിന് കായ് ഫലങ്ങൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനായി പല പരീക്ഷണങ്ങളും നടത്തി നോക്കിയിട്ടും വിജയം കാണാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. പ്ലാവിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ കായ്ഫലങ്ങൾ ലഭിക്കുന്നതിന് വളരെ

എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ചാണകം ഉണ്ടകൾ ആക്കി പ്ലാവിന്റെ പുറത്ത് വയ്ക്കുന്ന രീതി. ഏകദേശം ഒക്ടോബർ മാസത്തിലാണ് ഈ ഒരു രീതി പ്ലാവിൽ ചെയ്യേണ്ടത്. ഈ സമയത്ത് തടി ഉണങ്ങി തുടങ്ങുമെങ്കിലും ചാണകം പൊട്ടിച്ചു വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. മറ്റൊരു കാര്യം പ്ലാവിന്റെ എല്ലാ വേരുകളും മണ്ണിൽ നിന്നും പുറത്തോട്ട് നിൽക്കാതെ നോക്കുക എന്നതാണ്.

വെളിച്ചം തട്ടേണ്ട ഒന്നോ രണ്ടോ വേരുകൾ മാത്രം പുറത്തേക്ക് നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്ത് ബാക്കി ഭാഗങ്ങളെല്ലാം നല്ലതു പോലെ മണ്ണിട്ട് പുതച്ചു വയ്ക്കാനായി ശ്രദ്ധിക്കുക. ചാണകം കെട്ടി വയ്ക്കുമ്പോൾ ഒരു തുണി സഞ്ചിയിൽ ആണ് അത് ചെയ്യേണ്ടത്. ഏകദേശം ഒരു അടി നീളത്തിലുള്ള തുണി സഞ്ചി എടുത്ത് അതിൽ പച്ച ചാണകം നിറച്ച് പ്ലാവിന്റെ ചുറ്റും വരുന്ന രീതിയിലാണ് കെട്ടി വെക്കേണ്ടത്.ഈയൊരു കാര്യം ചെയ്യുമ്പോൾ ചക്ക പൊട്ടി തുടങ്ങുന്നതിന് മുൻപായി ചെയ്താൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.

ബയോ വേസ്റ്റ് കമ്പോസ്റ്റ് വീട്ടിൽ ഉണ്ടെങ്കിൽ അതിൽ നിന്നും വരുന്ന വെള്ളം ചെടിക്ക് ലഭിക്കുന്ന രീതിയിൽ സെറ്റ് ചെയ്ത് നൽകുന്നതും വളരെയധികം ഗുണം ചെയ്യും. കാരണം ഇത്തരം കമ്പോസ്റ്റിൽ നിന്നും വരുന്ന വെള്ളത്തിൽ ധാരാളം നിർജീവമായ ബാക്ടീരിയകൾ ഉണ്ടാകും. അത് കായ്ഫലങ്ങളുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit: common beebee

Rate this post