ഒരു ഈർക്കിൽ മതി ജമന്തി ചെടി എന്നും പൂത്തു നിൽക്കാൻ.. ജമന്തി കാട് പോലെ വളരാനും നിറയെ പൂക്കാനും.!! | Jamanathi plant care

വളരെ പരിമിതമായ സ്ഥലത്ത് തിങ്ങി നിറഞ്ഞ ജമന്തിയുടെ മൊട്ടുകൾ ഒരു ചെടിയിൽ നിന്നും തന്നെ എങ്ങനെ ലഭിക്കും എന്ന് നോക്കാം. ഈ രീതിയിൽ നഴ്സറികളിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂമൊട്ടുകൾ വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടാതെ അധികം പൈസ ചെലവില്ലാതെ വീടുകളിൽ തന്നെ

ജൈവ വളം എങ്ങനെ നിർമ്മിച്ച് എടുക്കാം എന്നു കൂടി നോക്കാം. ഒരു കീടനിയന്ത്രണം തന്നെ നമ്മൾ ജമന്തി ചെടികൾക്ക് ചെയ്തുകൊടുക്കേണ്ടതാണ്. ജമന്തി ചെടി നട്ടു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ കീടങ്ങൾ ആക്രമിക്കാനുള്ള സാധ്യതയുണ്ട്. നഴ്സറിയിൽ നിന്നും നമ്മൾ വാങ്ങുന്ന ഓരോ ജമന്തി ചെടികളുടെയും തൈകൾ ചെറിയ കമ്പുകൾ കുത്തി മുളപ്പിച്ചു കൊണ്ടാണ്.

വീടുകളിൽ കൊണ്ടു വന്നതിനു ശേഷം അവയുടെ പൂക്കൾ ഒക്കെ കട്ട്‌ ചെയ്ത് മാറ്റി കൊടുക്കണം. എങ്കിൽ മാത്രമേ അടിയിൽ നിന്നും നല്ല ബ്രാഞ്ചുകളും തൈകളും കിട്ടുകയുള്ളൂ. പുതുതായി വരുന്ന തൈകൾ ചെറുതായൊന്നു വളച്ച് വെച്ച് കൊടുക്കുവാൻ ആയി ശ്രദ്ധിക്കണം. വളച്ചു കൊടുത്തതിനു ശേഷം കുറച്ചു വളർന്നു വരുന്ന സമയത്ത് ഒരു ഈർക്കിലി കൊണ്ട്

ഒന്നു പിൻ ചെയ്തു കൊടുക്കേണ്ടത് ആയിട്ടുണ്ട്. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമാണ് ഓരോ നോഡിൽ നിന്നും വേര് അടിയിലേക്ക് ഇറങ്ങുക ഉള്ളൂ. ജമന്തി ചെടി നടുന്നതിനെ കുറിച്ചും പരിപാലിക്കേണ്ടതിനെ കുറിച്ചും ജൈവവളം തയ്യാറാക്കാം എന്നുള്ള വിവരങ്ങൾക്കായി വീഡിയോ കാണൂ.. Video credit : MALANAD WAYANAD