രാവണ പ്രഭുവിലെ രാവണന്റെ ജാനകി ആയി ലാലേട്ടനെ വരെ ഞെട്ടിച്ച് വൃദ്ധി മോൾ; ഇത് പൊളിച്ചെന്ന് ആരാധകർ.!! [വീഡിയോ]

സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഇഷ്ടതാരമാണ് വൃദ്ധി വിശാൽ എന്ന ഈ കൊച്ചു മിടുക്കി. ചെറുപ്രായത്തിൽ തന്നിൽ നിരവധി ആരാധകരെ നേടിയെടുക്കാൻ ഈ കുട്ടി താരത്തിന് കഴിഞ്ഞട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ സന്തോഷത്തോടെ ആണ് ഏറ്റെടുക്കുന്നത്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത പ്രകടനങ്ങളുമായാണ് എന്നും വൃദ്ധിക്കുട്ടി എത്താറുള്ളത്.

ഒരു ഡാൻസ് പെർഫോമൻസിലൂടെയാണ് വൃദ്ധി മോളെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിൽ കളിച്ച ഡാൻസാണ് വൃദ്ധി വിശാൽ എന്ന കുഞ്ഞു താരത്തെ വൈറലാക്കിയത്. പിന്നീട് നിരവധി ഡാൻസ് റീലുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി വൃദ്ധി മോൾ. കിടിലൻ ഔട്ട് ഫിറ്റുകളിൽ തിളങ്ങിയുള്ള വൃദ്ധിയുടെ ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തവണ വൃദ്ധിക്കുട്ടി

എത്തിയിരിക്കുന്നത് മലയാളികൾ ഏറെ നെഞ്ചോടു ചേർത്തുവെച്ച രാവണപ്രഭുവിലെ രാവണന്റെ സ്വന്തം ജാനകിയയാണ്. പതിവുപോലെ തന്നെ ഈ കുഞ്ഞു ജാനകിയേയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ ഭാവങ്ങളും തന്മയത്തത്തോടെ അവതരിപ്പിക്കാൻ വളരെ മിടുക്കിയാണ് താരം എന്ന് ഒരിക്കൽ കൂടി വൃദ്ധി കുട്ടി തെളിയിച്ചിരിക്കുകയാണ്. ക്യൂട്ട് ചിരിയോടെ ഉള്ള അവതരണവും ഏറെ ശ്രദ്ധേയമാണ്‌. സോഷ്യൽ മീഡിയയിൽ മാത്രമല്ല

ബിഗ് സ്ക്രീനിലും ചുവടുറപ്പിച്ചു കഴിഞ്ഞു വൃദ്ധി വിശാൽ. സാറാസ് എന്ന ചിത്രത്തിൽ വൃദ്ധി മികച്ച ബാലതാരത്തിനുള്ള ആദ്യ പുരസ്കാരവും നേടി കഴിഞ്ഞു. പ്രിഥ്വിരാജിനോടൊപ്പമുള്ള കടുവയാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. കൂടാതെ നിരവധി ചിത്രങ്ങളിൽ നിന്ന് ഓഫറുകളും താരത്തെ തേടി എത്തിയിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ തന്നെ താരമായി മാറിക്കൊണ്ടിരിക്കുകയാണ് വൃദ്ധി മോൾ.

Rate this post

Comments are closed.