മുല്ല നിറയെ പൂക്കാൻ ഒരു കിടിലൻ സൂത്രപ്പണി! മുല്ല ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.!! | Jasmine Cultivation and More Earnings

പൂന്തോട്ടത്തിൽ ഒരു മുല്ല ചെടിയെങ്കിലും വളർത്താത്ത വീടുകൾ വളരെ കുറവായിരിക്കും. ഇനി സ്ഥലപരിമിതി പ്രശ്നമുള്ളവർ ആണെങ്കിൽ പോലും ഒരു ചെടിച്ചട്ടിയിൽ മുല്ലച്ചെടി വയ്ക്കുന്ന ശീലം മിക്ക സ്ഥലങ്ങളിലും കണ്ടു വരാറുണ്ട്. എന്നാൽ നഴ്സറികളിൽ നിന്നും മറ്റും ഇത്തരത്തിൽ കൊണ്ടുവരുന്ന ചെടികൾ ആവശ്യത്തിന് വളരുകയോ പൂക്കൾ നൽകുകയോ ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി.

മുല്ലച്ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം മുല്ല ചെടി നടാനായി മണ്ണ് തിരഞ്ഞെടുക്കുമ്പോൾ കട്ട കുത്തിയ രീതിയിലുള്ള മണ്ണ് തിരഞ്ഞെടുക്കാതിരിക്കുക എന്നതാണ്. അത്യാവശ്യം അയവുള്ള മണൽ പോലുള്ള മണ്ണാണ് മുല്ല ചെടിയുടെ വളർച്ചയ്ക്ക് കൂടുതൽ ഗുണം ചെയ്യുക. ഇനി അതല്ല നഴ്സറികളിൽ നിന്നും തൈ ആയാണ് മുല്ല കൊണ്ടുവരുന്നത് എങ്കിൽ ഗ്രോ ബാഗിലുള്ള മണ്ണ് പൂർണമായും കളയാതെ വേണം പുതിയ ചട്ടിയിലേക്ക് അത് പറിച്ചു നടാൻ.

കൊമ്പ് കുത്തിയാണ് മുല്ല വളർത്തുന്നത് എങ്കിൽ ഇളം കമ്പോ അല്ലെങ്കിൽ കൂടുതൽ മൂത്ത കമ്പോ തിരഞ്ഞെടുക്കരുത്. മീഡിയം വിഭാഗത്തിൽപ്പെട്ട കമ്പുനോക്കി വേണം കുത്തി കൊടുക്കാൻ. തൈ നട്ടശേഷം ഒന്ന് പിടിച്ചു വരുന്നത് വരെ ഒരു കാരണവശാലും വെയിലത്ത് കൊണ്ടുപോയി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതേസമയം തൈ നന്നായി പിടിച്ചു കഴിഞ്ഞാൽ നല്ല വെയിലുള്ള ഭാഗത്ത് നോക്കി വേണം ചെടി കൊണ്ട് വയ്ക്കാൻ. എന്നാൽ മാത്രമാണ് ആവശ്യത്തിന് പൂക്കൾ ഉണ്ടാവുകയുള്ളൂ. ചകിരി പൊടി,ചാണകം എന്നിവ ചെടിക്ക് തുടക്കത്തിൽ കൊടുക്കേണ്ട ആവശ്യമില്ല. ചെടി നല്ലതുപോലെ വളർന്നുവന്നതിനുശേഷം മാത്രം വളപ്രയോഗം നടത്തിയാൽ മതിയാകും.

ഒട്ടും പൂക്കൾ ഇല്ലാത്ത ചെടിയാണെങ്കിൽ കുറഞ്ഞത് രണ്ടാഴ്ച്ച വെയിലത്ത് വയ്ക്കുമ്പോൾ തന്നെ അതിൽ വലിയ മാറ്റങ്ങൾ കാണാനായി സാധിക്കുന്നതാണ്. കുറഞ്ഞത് 6 മണിക്കൂർ സമയമെങ്കിലും വെയിൽ കിട്ടിയാൽ മാത്രമാണ് ചെടി നല്ല രീതിയിൽ വളരുകയുള്ളൂ.പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ ശിഖരങ്ങൾ കട്ട് ചെയ്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ ശിഖരങ്ങളിൽ നിന്ന് മാത്രമേ പുതിയ ഇലകളും പൂക്കളും ഉണ്ടായി തുടങ്ങുകയുള്ളൂ.ചെടി വളരും തോറും കൂടുതൽ പൂക്കൾ ലഭിക്കുന്നതാണ്. മുല്ല ചെടിയുടെ പരിപാലന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Dhannu’s World

5/5 - (1 vote)