ലച്ചു തിരിച്ചുവന്നു.. സാരിയിൽ അതീവ സുന്ദരിയായി ജൂഹി; അമ്മയുടെ വിയോഗത്തിന് ശേഷം ജൂഹി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ.!!

മലയാളികൾക്കിടയിൽ വളരെ അധികം ആരാധകരുള്ള ഒരു പരിപാടിയായിരുന്നു ഉപ്പും മുളകും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെയാണ് ഈ പരിപാടി മലയാളികൾക്കിടയിൽ ശ്രദ്ധേയമായി തീർന്നതും. ഉപ്പും മുളകിലെ ബാലുവിന്റെ കുടുംബത്തിനെ യഥാർത്ഥത്തിൽ മലയാളികൾക്ക് സ്വന്തം കുടുംബത്തിന് തുല്യം തന്നെയായിരുന്നു. അത്രയേറെ ആത്മബന്ധം ആയിരുന്നു കുറഞ്ഞ സമയം കൊണ്ട് തന്നെ പരിപാടിയിലെ ഓരോ താരങ്ങൾക്കും ലഭിച്ചത്.

ഉപ്പും മുളകിലേക്ക് ഏറ്റവും ഒടുവിൽ കടന്നുവന്ന പാറുകുട്ടി മുതൽ എല്ലാവർക്കും ഫാൻസ് ക്ലബ്ബുകൾ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. അവിചാരിതമായി ആയിരുന്നു ഉപ്പും മുളകും എന്ന പരിപാടിയിലെ ലച്ചു എന്ന ജൂഹിയുടെ ജീവിതത്തിൽ ദുരന്തങ്ങൾസംഭവിച്ചത്. അച്ഛൻ വിടപറഞ്ഞ ജൂഹിക്ക് അമ്മയും സഹോദരനും ആയിരുന്നു ഏക ആശ്രയം. ഇടക്കാലത്ത് ഉപ്പും മുളകിൽ നിന്നും ജൂഹി പിൻമാറിയിരുന്നു എകിലും താരത്തിന് സോഷ്യൽ

മീഡിയയിൽ വലിയ ആരാധക വലയം തന്നെ ഉണ്ടായിരുന്നു. പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാനും ഉണ്ടായിരുന്നു. ആ സന്ദർഭത്തിലാണ് ബൈക്കിൽ സഹോദരനൊപ്പം സഞ്ചരിച്ചിരുന്ന ജൂഹിയുടെ അമ്മയുടെ വേർപാട് മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചത്. അമ്മയുടെ മൃതദേഹത്തിനെ കെട്ടിപ്പിടിച്ച് കരയുന്ന ജൂഹിയുടെ ചിത്രം അൽപം വേദനയോടെ തന്നെയാണ് മലയാളികൾ ഏറ്റെടുത്തത്.

അതിനു ശേഷം എല്ലാവരും ജൂഹിയുടെ രണ്ടാം തിരിച്ചുവരവിനായി ഉള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ അവർക്കൊക്കെയും സന്തോഷം നൽകുന്ന ചിത്രങ്ങളാണ് താരമിപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകർ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Rate this post

Comments are closed.