വീട്ടിൽ കപ്പ ഉണ്ടോ?? എങ്കിൽ ഈ ഐറ്റം ഒന്നു ട്രൈ ചെയ്യൂ.. കിടിലൻ വിഭവമാണ് ആർക്കും ഇഷ്ടപെടും.. | Tapioca Recipe

കപ്പ എന്നുപറയുന്നത് മലയാളികൾക്ക് ഒരു ഇഷ്ടപ്പെട്ട പച്ചക്കറിയാണ്. അതുകൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുന്ന വരാണ് നാം മലയാളികൾ. സ്വന്തമായി പറമ്പുകളിൽ കപ്പ കൃഷി ചെയ്യാനും മടിയില്ലാത്തവരാണ് നാമെല്ലാവരും. കപ്പ വച്ചിട്ടു നമുക്കൊരു അടിപൊളി വിഭവം ഇന്ന് തയ്യാറാക്കി നോക്കാം. അതിനായി ആദ്യം ഒരു കപ്പ എടുത്ത് അതിന്റെ

തൊലി എല്ലാം കളഞ്ഞു നന്നായി കഴുകി ചെറിയതായി കട്ട് ചെയ്ത് എടുക്കുക. ശേഷം ഒരു പാൻ എടുത്ത് അതിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഒരു മീഡിയം സൈസ് ഉള്ള സവാള ചെറുതായി അരിഞ്ഞതും എരുവിന് ആവശ്യമായിട്ടുള്ള പച്ചമുളക് അരിഞ്ഞതും രണ്ടു തണ്ട് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് ചെറുതായിട്ടൊന്നു വഴറ്റിയെടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി

പേസ്റ്റ് ഇട്ട് അതിന്റെ പച്ചമണം മാറുന്നതുവരെ ഇളക്കിയതിനുശേഷം ഒരു പകുതി വലിപ്പമുള്ള തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. എന്നിട്ട് നമ്മൾ കട്ട് ചെയ്തു വച്ചിരിക്കുന്ന കപ്പയുടെ കഷണം ഒരു മിക്സിയിൽ ഇട്ട് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.ശേഷം അതൊരു ബൗളിലേക്ക് മാറ്റി അതിലേയ്ക്ക് അരക്കപ്പ് അരിപ്പൊടിയും നമ്മൾ തയ്യാറാക്കിയ

മസാലയും കുറച്ച് ജീരകവും ഇട്ട് നന്നായി ഇളക്കി എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് മല്ലിയില അരിഞ്ഞത് കൂടി ഇട്ടതിന് ശേഷം ഒരു ദോശയുടെ പാൻ വെച്ചിട്ട് അതിലേക്ക് കോരിയൊഴിച്ച് രണ്ടുവശവും ചുട്ടെടുക്കുക. കപ്പ വെച്ചിട്ട് നമുക്ക് തയാറാക്കി എടുക്കാവുന്ന ഒരു നാടൻ വിഭവമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ. Video Credits : Ladies planet By Ramshi

Comments are closed.