കരൾ രോഗി ആകുന്നു എന്നതിന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന 6 ലക്ഷണങ്ങൾ! 😳 വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.!! 😳👌

ലിവർ സിറോസിസ് അല്ലെങ്കിൽ കരൾവീക്കം. ലിവർ സിറോസിസ് ഒരു സ്ഥായിയായ അസുഖവും ഒപ്പം തന്നെ സമയം കഴിയും തോറും പ്രോഗ്രസ് ചെയ്തുകൊണ്ട് പോകുന്നതുമായ ഒരു അസുഖമാണ്. ഇത് തുടക്കത്തിൽ ലിവർ സിറോസിസ് ആയിട്ടല്ല പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഫാറ്റിലിവർ എന്ന ഒരു ചെറിയ അവസ്ഥയിലൂടെ തുടങ്ങി കരൾ വീക്കം എന്ന അവസ്ഥയിലേക്ക് മൂർച്ഛിചിട്ടാണ് സിറോസിസ് എന്ന അവസ്ഥയിലക്ക്

എത്തിപെടുന്നത്. ഫാറ്റി ലിവറിൽ തുടങ്ങി സിറോസിസിലേക്ക് എത്തുന്നത് വരെ ഒരു പത്തുവർഷം ചിലരിൽ കടന്നുപോയന്നിരിക്കാം, അത് നമ്മൾ പലപ്പോഴും അറിയാറില്ല. ഇതിൽ വളരെ ഗൗരവമായ അവസ്ഥയാണ് സിറോസിസ് അല്ലെങ്കിൽ കരൾവീക്കം. ലിവർ സിറോസിസിൻ്റെ കാരണങ്ങളെന്തൊക്കെയാണ് നോക്കാം; മദ്യപാനം ആണ് ഇതിൻ്റെ പ്രധാന കാരണം. നൂറിൽ 30, 35 ശതമാനത്തോളം മദ്യപാനം കൊണ്ടാണ് ഈ രോഗം വരുന്നത്.

പക്ഷേ ഇന്ന് നമ്മുടെ കേരളത്തിലെ അവസ്ഥ വെച്ച് നോക്കുകയാണെങ്കിൽ ഒരു നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്ന അവസ്ഥയാണ് ഉള്ളത്. അതായത് പൊണ്ണത്തടി ഉള്ളതും ഷുഗർ ഉള്ളതും ആയിട്ടുള്ള ആളുകളിൽ ലിവറിൽ ഫാറ്റ് ആക്ക്യുമിലേറ്റ് ചെയ്തു കൊണ്ട് സ്‌റ്റേറ്റോ ഹെപ്പറ്റൈറ്റിസിലുടെ കടന്നു പോയി സിറോസിസ് ആകുന്ന ഒരു അവസ്ഥ. ഇത് ഏകദേശം മദ്യപാനത്തിന്റെ അത്രത്തോളം അല്ലെകിൽ ചില കേസുകളിൽ

അതിനെകൾ കൂടുതലായിട്ടും കാണപ്പെടാറുണ്ട്. ചില കേസുകളിൽ കരളിനെ ബാധിക്കുന്ന അണുക്കൾ അതായത് ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ രോഗങ്ങൾ കൊണ്ട് കരളിനെ ബാധിക്കുന്ന സിറോസിസ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. ശേഷം Baiju’s Vlogs ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുതെ കൂട്ടുക്കാരെ.. Video credit: Baiju’s Vlogs

Rate this post

Comments are closed.