ഞാന്‍ സ്വപ്നം കാണുകയാണോ..? അവസാനം ആ സ്ഥലം വെളിപ്പെടുത്തി അഹാന.!! വെക്കേഷൻ അടിച്ചുപൊളിച്ച് താരം.!! [വീഡിയോ] | Ahaana Krishna

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ഇവർ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണ അച്ഛൻറെ പാത പിന്തുടർന്ന് നേരത്തെ തന്നെ സിനിമയിൽ ഇടം നേടിയിരുന്നു. ടോവിനോയുടെ ലൂക്ക എന്ന

ചിത്രത്തിലൂടെ അഹാന മലയാളികളുടെ പ്രിയതാരമായി മാറി. അഭിനയത്രിക്കൊപ്പം തന്നെ മോഡലിങ്ങിലും ഏറെ സജീവം തന്നെയാണ് താരം. അഭിനേത്രി എന്നതിലുപരി ഒരു ഡയറക്ടർ എന്ന നിലയിലും താരം അടുത്തിടെ തിളങ്ങിയിരുന്നു. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പച്ച ട്രാക്ക് സ്യൂട്ടും കൂളിങ് ഗ്ലാസ്സും കയ്യില്‍ ബാഗുമായി യാത്ര പോകാന്‍ ഒരുങ്ങി

നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. എങ്ങോട്ടാണ് യാത്രയെന്ന് നിങ്ങൾക്ക് ഊഹിക്കാന്‍ കഴിയുമോ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചിരുന്നത്. ചിത്രങ്ങൾ നിമിഷനേരം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താൻ യാത്രപോയ സ്ഥലത്തെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആ സ്ഥലം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഹാന.

എവിടെയാണെന്നല്ലേ..? മഞ്ഞുകാല തുടക്കമായതിനാല്‍ ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് ആയ കശ്മീരിലേക്കാണ് താരം അവധിക്കാലം ആഘോഷിക്കാൻ പോയത്. ‘ഞാന്‍ സ്വപ്നം കാണുകയാണോ.?’ എന്ന ക്യാപ്ഷൻ നൽകിയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ഹാലോ കാശ്മീർ എന്നുപറഞ്ഞ് കശ്മീരിലേക്ക് പോകുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

Comments are closed.