മീനാക്ഷി സുന്ദരി ആയിട്ടുണ്ടല്ലോ.. മീനാക്ഷിയുടെ കവിളില്‍ തലോടി കൊണ്ട് സുരേഷ് ഗോപി.. വേദിയിൽ തിളങ്ങി കാവ്യയും മീനാക്ഷിയും.!! [വീഡിയോ] | Kavya Madhavan and Meenakshi Dileep Latest Cute Video | meenakshi with kavya | Meenakshi Video Viral | meenakshi kavya madhavan | Dileep | Meenakshi Dileep Latest | Mahalakshmi Dileep | Suresh Gopi

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്. താരത്തിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനും പിന്നെ മക്കളുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. ഇപ്പോഴിതാ കാവ്യാമാധവനും മീനാക്ഷിയും പങ്കെടുത്ത ഒരു വിവാഹ നിശ്ചയച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ദിലീപും മഹാലക്ഷ്മിയും ഇല്ലാതിരുന്ന ചടങ്ങിൽ കാവ്യയും മീനാക്ഷിയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. വളരെപ്പെട്ടെന്നാണ് ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയത്. ‘കേശു ഈ വീടിൻറെ നാഥൻ’ എന്ന ദിലീപ് ചിത്രം ഇന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ റിലീസ് ആണ്. അതിൻറെ തിരക്കുകാരണമായിരിക്കാം ദിലീപ് പങ്കെടുക്കാതിരുന്നത് എന്ന് ആരാധകർ പറയുന്നുണ്ട്.

എന്നാൽ മഹാലക്ഷ്മി എവിടെ പോയി എന്ന ചോദ്യവും ആരാധകരുടെ വക ബാക്കിയുണ്ട്. കാവ്യയെയും മീനാക്ഷിയെയും കണ്ടാൽ ഉറ്റസുഹൃത്തുക്കളെപ്പോലെ തോന്നുന്നു എന്നാണ് പലരുടെയും അഭിപ്രായം. അതേസമയം മീനാക്ഷി മഞ്ജുവിനെക്കാളും കാവ്യയെക്കാളും സുന്ദരി ആവുകയാണ് എന്ന കമ്മന്റും ചിലർ പാസാക്കുന്നുണ്ട്. കാവ്യയുടെയും മീനാക്ഷിയുടെയും അഗാധമായ സ്നേഹത്തെക്കുറിച്ചും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്.

രണ്ടാനമ്മയെ പോലെയല്ല, സ്വന്തം അമ്മയെപ്പോലെ തന്നെയാണല്ലോ കാവ്യ മീനാക്ഷിക്കൊപ്പം നിൽക്കുന്നത് എന്നതാണ് പലരുടെയും പക്ഷം. ഇരുവരെയും ഒന്നിച്ചു കാണുമ്പോൾ വല്ലാത്ത സന്തോഷമെന്നാണ് ആരാധകരുടെ കമന്റ്. എൻഗേജ്മെന്റ് വേദിയിൽ വെച്ച്‌ കാവ്യ മീനാക്ഷിക്ക് മധുരം കൈമാറുന്നത് കൂടി കണ്ടതോടെ ഇരുവരെയും കൂടുതൽ ഇഷ്ടപ്പെടുകയാണ് മലയാളികൾ. ചടങ്ങുകളിൽ പങ്കെടുക്കുവാൻ നടനും എംപിയുമായ സുരേഷ്ഗോപിയും വന്നിരുന്നു.

മീനാക്ഷിയുടെ കവിളിൽ തലോടിയും കുശലം പറയുന്നതും വിഡിയോയിൽ കാണാം. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തിന് മുൻപും കാവ്യക്ക് മീനാക്ഷിയോട് അടുപ്പമുണ്ടായിരുന്നു. പല ചടങ്ങിലും ഇരുവരും നേരിൽ കണ്ടിട്ടുമുണ്ട്. മീനാക്ഷി എന്നാണ് ഇനി സിനിമയിലെത്തുക എന്ന ചോദ്യം താരപുത്രി പങ്കെടുക്കുന്ന പല പരിപാടികളുടെയും വീഡിയോക്ക് താഴെ കമന്റായി എത്താറുണ്ട്. ഇതുവരെയും അതിന് വ്യക്തമായ ഒരുത്തരം മീനാക്ഷിയോ ദിലീപോ നൽകിയിട്ടില്ല.

Comments are closed.