ഡാ ഡാ മരപ്പട്ടി.. എന്താ രസം കാണാൻ! കായംകുളം കൊച്ചുണ്ണിയെ പിടിച്ച വൃദ്ധി മോളുടെ പ്രകടനം കണ്ടോ!!! വീഡിയോ വൈറൽ.!! [വീഡിയോ] | Vridhi Vishal new Reel Video

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് വൃദ്ധി വിശാൽ. ഒരു ഡാൻസ് വീഡിയോയിലൂടെ വൈറലായ താരം ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയപ്പെട്ടവളും ആണ്. അഭിനയത്തിലും മോഡലിംഗിലും ഡാൻസിലും ഒക്കെ ഒരുപോലെ തിളങ്ങുന്ന ഈ കൊച്ചുമിടുക്കി ഡാൻസ് കൊറിയോഗ്രാഫർ വിശാൽ കൃഷ്ണ യുടെയും നർത്തകിയായ ഗായത്രി വിശാലിന്റെയും മകളാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു കുടുംബമാണ് ഇവരുടേത്. അച്ഛനും അമ്മയും മകളും ഒരുമിച്ചുള്ള ഡാൻസ് റീലകൾക്ക് ആരാധകർ ഏറെയാണ്. ഇവർ ഒരുമിച്ചുള്ള വീഡിയോകൾ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹവേളയിൽ ഷൂട്ട് ചെയ്ത ഒരു ഡാൻസ് രംഗമാണ് വൃദ്ധി വിശാൽ എന്ന കുട്ടി പ്രതിഭയെ മലയാളികൾക്ക് സമ്മാനിച്ചത്.

സാറാസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. തെന്നിന്ത്യൻ സിനിമകളിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം പൃഥ്വിരാജ് സുകുമാരന്റെ മകളായി അഭിനയിക്കുന്ന കടുവയാണ്. ഇപ്പോഴിതാ ഒരു തകർപ്പൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് വൃദ്ധി.

മീശമാധവൻ എന്ന ചിത്രത്തിൽ കാവ്യാ മാധവൻ തകർത്ത് അഭിനയിച്ച ഒരു രംഗമാണ് വളരെ മനോഹരമായി ഈ കുട്ടി താരം അഭിനയിച്ചിരിക്കുന്നത്. വൃദ്ധി മോളുടെ പ്രകടനത്തെ ആരാധകർ കൈയടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കാവ്യാമാധവൻ തോറ്റുപോകുന്ന അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത് എന്നാണ് പലരും കമൻറ് ചെയ്തിരിക്കുന്നത്. ഏതായാലും വീണ്ടും ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് വൃദ്ധി വിശാൽ.

Comments are closed.