കാഴ്ച ലഭിച്ചിട്ടില്ല.. ആ വാര്‍ത്ത ശരിയല്ല; കാഴ്ച ലഭിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് വീഡിയോയുമായി വൈക്കം വിജയലക്ഷ്മി.!! [വീഡിയോ] | Vaikom Vijayalakshmi

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാളികളുടെ മനം കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കാഴ്ച പരിമിതി ഉണ്ടായിട്ടു കൂടി തൻ്റെ കഴിവ് കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച വൈക്കം വിജയലക്ഷ്മിയുടെ ജീവിതം ഏവർക്കും ഒരു പ്രചോദനമാണ്. സംഗീതമാണ് താരത്തിന്റെ ലോകം. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ പാടി തിളങ്ങി നിൽക്കുകയാണ് വിജയലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഗായികയായി ഏവരുടെയും മനംകവർന്ന വ്യക്തിയാണ് വൈക്കം വിജയലക്ഷ്മി.

കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ഒരു വാർത്ത താരം പങ്കുവെച്ചിരിന്നു. കാഴ്ച ലഭിക്കുന്നതിന് വേണ്ടി ചികിത്സ നടന്ന് കൊണ്ടിരിക്കുന്നതിന്റെ വിശേഷങ്ങൾ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് വിജയലക്ഷ്മി പറഞ്ഞത്. എം ജി ശ്രീകുമാർ അവതാരകൻ ആയിരിക്കുന്ന പാടാം നേടാം എന്ന പരിപാടിയിലാണ് വിജയലക്ഷ്മി ഇത് വെളിപ്പെടുത്തിയത്. അച്ഛന്‍ മുരളീധരനും ഗായികയ്‌ക്കൊപ്പം ഉണ്ടായിരുന്നു. വിജയലക്ഷ്മിക്ക് ഉടൻ കാഴ്ച ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. “

കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു എംജി ശ്രീകുമാര്‍ വിജയലക്ഷ്മിയോട് ചോദിച്ചത്. താരത്തിന്റെ അച്ഛനാണ് അതിനുള്ള മറുപടി പറയുന്നത്. ‘യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റേയും ബ്രയിനിന്റേയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ നമുക്ക് മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്.

അടുത്ത കൊല്ലം അമേരിക്കയിലേക്ക് പോവണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്. അവിടെയാണ് ചെയ്യാനിരിക്കുന്നതെന്ന് അച്ഛന്‍ പറയുന്നു. ഈ ലോകം ഇനി കാണണം സംഗീതം ഗന്ധത്തിലൂടെ മനസ്സിലാക്കുന്ന വിജി തീര്‍ച്ചയായും ഈ ലോകത്തെ കാണണമെന്ന് എംജി പറഞ്ഞപ്പോള്‍ ഒരു ഹോപ് വന്നിട്ടുണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി. ഹോപ്പല്ല അത് സംഭവിക്കും. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്. വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് ഇരുവരും പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്‍മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.

എന്നാൽ ചില മാധ്യമങ്ങളിലും യൂട്യൂബ് ചാനലിലും തനിക്ക് കാഴ്ച ലഭിച്ചുവെന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചു കൊണ്ട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഈ വാർത്തകൾ വൈറലായതിനു പിന്നാലെ തനിക്ക് നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നും, ഈ പ്രചരിക്കുന്ന വാർത്തകളിൽ സത്യാവസ്ഥ ഇല്ലെന്നുമാണ് വൈക്കം വിജയലക്ഷ്മി വീഡിയോയിലൂടെ പറയുന്നത്. ആ വാർത്ത ആരും വിശ്വസിക്കരുത്.. എല്ലാം ശരിയായതിനു ശേഷം ഞാൻ തന്നെ എല്ലാവരോടും തീർച്ചയായും പറയുന്നതാണ് എന്നും നിങ്ങളുടെ പ്രാർത്ഥന എനിക്കൊപ്പം ഉണ്ടാകണമെന്നും താരം പറയുന്നുണ്ട്.

Comments are closed.