വിളവ് കൂടുന്നതിന് ഈ രണ്ട് കാര്യങ്ങൾ മണ്ണിൽ ചേർക്കൂ.. ചെടിച്ചട്ടിയിലെ പച്ചക്കറി കൃഷി.!! | Kitchen garden at home

Kitchen garden at home : പച്ചക്കറികളൊക്കെ മിക്കവാറും ആൾക്കാർ ടെറസിന് മുകളിൽ ആണ് നടുന്നത്. ഇങ്ങനെ നടുമ്പോൾ കീടങ്ങൾ കുറവായിരിക്കും. മുകളിൽ പൊക്കിവെച്ചൊ അല്ലെങ്കിൽ താഴെ മണ്ണിൽ വെക്കുന്നതിലും കുറച്ചുകൂടി ഹെൽത്തി ആയിട്ട് വരുന്ന ഒരു സ്ഥലം വേറെ ഉണ്ടാവില്ല. അതു കൊണ്ടാണ് കൃഷി ചെയ്യാൻ പറ്റിയ

തരത്തിലുള്ള സ്ഥലം ആയി പലരും ടെറസിനെ തിരഞ്ഞെടുക്കുന്നത്. ചെടിയിൽ ആയിക്കോട്ടെ പച്ചക്കറികൾ ആയിക്കോട്ടെ നമ്മൾ നടാനായിട്ട് എടുക്കുന്ന പോർട്ടിങ് മിക്സ് നല്ലൊരു പോഷക ഗുണം ഉള്ളത്‌ ആയിരിക്കണം. എല്ലാത്തരത്തിലും ഉള്ള വളങ്ങൾ ഇതിൽ അടങ്ങിയിരിക്കണം. കൃഷിയ്ക്ക് ആയി എടുക്കുന്നത് നല്ല ഇളക്കം ഉള്ള മണ്ണ് ആയിരിക്കണം.

പിന്നീട് ചേർത്തു കൊടുക്കേണ്ടത് സ്യുഡോ മോണോക്‌സൈഡ് ആണ്. ഇത് ചേർത്ത് കഴിഞ്ഞാൽ രോഗ നിയന്ത്രണത്തിന് സഹായിക്കുന്ന നല്ലൊരു വളം ആണ്. ഇലപ്പുള്ളി രോഗം പോലെയുള്ള ഒത്തിരി പ്രശ്നങ്ങൾ ചെടികൾ നല്ല ഉഷാറായിട്ട് വളരുമ്പോൾ ഉണ്ടാകുന്നു. അതുകൊണ്ട് ചെടിയുടെ ആരോഗ്യ സംരക്ഷണത്തിന് ആയിട്ടാണ് നമ്മൾ ഇത് ചേർക്കുന്നത്. നിർബന്ധമായിട്ടും ചേർക്കണം.

ഏത് ചെടി ആയാലും ഈ വളം നമുക്ക് നല്ലൊരു മിത്രമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നമ്മുടെ മണ്ണ് എപ്പോഴും നല്ല പോഷക സമൃദ്ധമായി ഇരിക്കാനായിട്ട് സഹായിക്കും. ഇനി എങ്ങനെയാണ് ഈ പോർട്ടിങ് മിക്സിലേക്ക് വിത്തും തൈയും നടുന്നതെന്നും പരിപാലനങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ വീഡിയോ കാണു. Video credit : jancy’s paradise

Rate this post