എന്റെ കണ്ണിലെ കൃഷ്ണമണിയാണ് നീ.. മകൾ സുദർശനക്കൊപ്പം ചുവടുവെച്ച് അർജുൻ; ഏറ്റെടുത്ത് ആരാധകർ.!! [വീഡിയോ] | Arjun Somasekharan | Sowbhagya Venkitesh

മലയാളികളുടെ പ്രിയ താരമാണ് അർജുൻ സോമശേഖർ. അഭിനയത്തിലും നൃത്തത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അർജുൻ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. നടിയും നർത്തകിയുമായ താരാ കല്യാണിന്റെ ശിഷ്യനും മരുമകനുമായ അർജുൻ സോഷ്യൽ മീഡിയയിലെ സജീവ താരമാണ്. ഭാര്യയായ സൗഭാഗ്യയും എല്ലാ പിന്തുണയും നൽകി അർജുനോപ്പമുണ്ട്. പ്രണയവും വിവാഹവുമെല്ലാം

ആരാധകർക്കൊപ്പം ആഘോഷമാക്കിയ സൗഭാഗ്യയും അർജുനും ആദ്യത്തെ കുഞ്ഞ് വന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ. ദിവസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ അർജ്ജുൻ തന്റെ ഇൻസ്റ്റഗ്രാം പേജു വഴി പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. മകൾക്കൊപ്പം നിർത്തം ചെയ്യുന്ന അർജുൻ ആപ്പിൾസ് ഓഫ് ഐ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചിട്ടുള്ളത്.

വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയ ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. സുദർശന എന്ന് പേരിട്ടിരിക്കുന്ന കുട്ടി താരത്തെ അമ്മ സൗഭാഗ്യ ഗർഭിണിയായിരുന്നപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. പൂർണ ഗർഭിണി ആയിരിക്കെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത്

അർജുൻ സൗഭാഗ്യയും ഡാൻസ് കളിച്ചത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്തായാലും അച്ഛന്റെയും മകളുടെയും ഡാൻസിന് ആശംസകളും വിമർശനങ്ങളുമായി നിരവധി കമന്റ് ആണ് വരുന്നത്. മുൻപ് മകളും സൗഭാഗ്യയും ഒത്തുള്ള ചിത്രത്തിന് സ്നേഹത്തിൽ പൊതിഞ്ഞ ഒരു തികഞ്ഞ സമ്മാനം എന്റെ കൈകളിൽ വെച്ചിരിക്കുന്നു എന്നായിരുന്നു അർജുൻ അടിക്കുറിപ്പ് നൽകിയിരുന്നത്.

Comments are closed.