വെണ്ട ഇങ്ങനെ കൃഷി ചെയ്‌താൽ 10 ഇരട്ടി വിളവ് ഉറപ്പ്.. വെണ്ട പൊട്ടിച്ച് മടുക്കാൻ ഇങ്ങനെ കൃഷി ചെയ്യൂ.. | Ladies finger cultivation

ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ ഏറ്റവും നന്നായി കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് വെണ്ട കൃഷി. ഏറ്റവും നല്ല വിത്തിനങ്ങൾ ഏതൊക്കെ ആണെന്നും അതുപോലെ തന്നെ ഈ ഫെബ്രുവരി മാസങ്ങളിൽ എങ്ങനെയാണ് വെണ്ട കൃഷി ചെയ്യുക എന്നും മണ്ണ് ഒരുക്കുന്ന രീതി എങ്ങനെ ആണെന്നും ഒക്കെ ഉള്ളതിനെ കുറിച്ച് നോക്കാം.

പൊതുവേ കീട ശല്യങ്ങൾ ഒക്കെ കുറഞ്ഞ ധാരാളം വിളവെടുപ്പ് നടത്താൻ പറ്റുന്ന ഒരുതരം വെണ്ടയാണ് ആനക്കൊമ്പ് വെണ്ട. ഇതുപോലെ തന്നെയുള്ള മറ്റൊരു വെണ്ട യാണ് ചുമന്ന വെണ്ട. ആനക്കൊമ്പ് വെണ്ടയുടെ അത്രയും തന്നെ വലിപ്പം വരും എന്നാൽ ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. ഇവ രണ്ടും നല്ല പ്രതിരോധ ശേഷിയുള്ള പച്ചക്കറി ഇനമാണ്.

ഇവ നടുന്നതിലൂടെ ധാരാളം വിളവെടുപ്പ് നടത്താനായി സാധിക്കും. അർക്കനാമിക, സിയോൺ, സുസ്ഥിര, അരുണ ഇവയൊക്കെയാണ് പ്രതിരോധ ശേഷിയുള്ള മറ്റു വെണ്ട ഇനങ്ങൾ. എന്നാൽ ഇവയൊക്കെ തുടർച്ചയായ മൂന്നോ നാലോ മാസം മാത്രമാണ് വിളവെടുപ്പ് നടത്താനായി പറ്റൂ. വെണ്ടക്കു വരുന്ന ഒരു വലിയ പ്രശ്നമാണ് ദ്രുതവാട്ടം എന്ന് പറയുന്നത്, വിരശല്യം ആണിത്.

ഇത് വരാതിരിക്കാനായി ട്രൈക്കോഡർമ ചേർക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ഇവ ഇല്ലാത്തവർ ഗ്രോബാഗ് ഉണ്ടാകുന്ന സമയത്ത് ഗ്രോബാഗിന് അടിയിൽ കുറച്ച് ആര്യവേപ്പില ഇട്ടതിനു ശേഷം മണ്ണ് നിറക്കുകയാണെങ്കിൽ ഇതുമൂലം നല്ല ഒരു പ്രതിരോധശക്തി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.. Video credit : PRS Kitchen