നായികമാർക്കൊപ്പം ജിമ്മിൽ ലാലേട്ടൻ! 😍 മോൺസ്റ്റർ ലാലേട്ടന്റെ വീഡിയോ വൈറലാക്കി ലക്ഷ്മി മഞ്ജു.!! 😍🔥 [വീഡിയോ]

മോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളികളുടെ മനസ്സിലെ വികാരമാണ് മോഹൻലാൽ. ഒടിയൻ എന്ന ചിത്രത്തിനു വേണ്ടി ജിമ്മിൽ കഠിന പ്രയത്നം ചെയ്ത് ശരീരഭാരം കുറച്ച മോഹൻലാലിനെയാണ് അന്നുവരെ കാണാത്ത മലയാളികൾ പിന്നെ കണ്ടു തുടങ്ങിയത്. അന്നു തൊട്ട് ഇന്നുവരെ മോഹൻലാൽ തൻ്റെ ശരീരം സംരക്ഷിക്കുന്നത് കാണാൻ ആരാധകരും ഏറെയാണ്.

താരം തന്നെയാണ് വർക്ക് ഔട്ട് ചെയ്യുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. അറുപതാം വയസിലും ഇങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യാൻ തയ്യാറാകുന്നതിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു പുതിയ വീഡിയോ സഹപ്രവർത്തകയായ ലക്ഷ്മി മഞ്ജുവാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നത്.

വീഡിയോയിൽ മോഹൻലാലിനൊപ്പം ലക്ഷ്മി മഞ്ജുവും ഹണിറോസും വർക്ക് ചെയ്യുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ വൈശാഖ് ചിത്രത്തിന്റെ ഭാഗമായാണ് ഇരുവരും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന

വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറിയിട്ടുണ്ട്. ഞങ്ങളുടെ വര്‍ക്ക്ഔട്ട് ആരംഭിക്കുന്നതിന് മുമ്പ് മുഴുവന്‍ ടീമും തയ്യാറെടുക്കുന്ന സെഷനുകളില്‍ ഒന്നാണിതെന്നും എല്ലാ ദിവസവും ജിമ്മില്‍ ഞങ്ങളുടെ രസകരമായ സെഷനുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അടിക്കുറിപ്പായി ലക്ഷ്മി കുറിച്ചിരുന്നു. മോഹന്‍ലാല്‍, ഹണി റോസ്, സുധേവ് നായര്‍, ലക്ഷമി മഞ്ജു എന്നിവരാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത്.

Rate this post

Comments are closed.