വീട്ടിൽ ചിരട്ട ഉണ്ടോ? ഇനി കൊങ്ങിണിച്ചെടി പൂക്കൾ കൊണ്ട് തിങ്ങി നിറയും; ചിരട്ടകൾ ഇനി ചുമ്മാ കത്തിച്ചു കളയല്ലേ!! | Lantanas Potting Tips

Lantanas Potting Tips

Lantanas Potting Tips : ഓറഞ്ച്, ചുവപ്പ്, മഞ്ഞ അല്ലെങ്കിൽ വെള്ള, നീല നിറങ്ങളിലുള്ള പൂക്കളുടെ മിശ്രിതമാണ് ലന്താനയുടെ സുഗന്ധമുള്ള പൂക്കളുടെ കൂട്ടങ്ങൾ. ഈ പൂക്കൂട്ടങ്ങളെ കുടകൾ എന്നും വിളിക്കപ്പെടും. ലന്താന പൂക്കൾ മൂക്കുമ്പോൾ സാധാരണയായി നിറം മാറുന്നു. തൽഫലമായി രണ്ടോ മൂന്നോ നിറങ്ങളിലുള്ള പൂങ്കുലകൾ ഉണ്ടായി വരുന്നു. കൊങ്ങിണി എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഇനി ലന്താന എങ്ങനെയാണ് നടുന്നതെന്നും

അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അതുവഴി നിറയെ പൂക്കൾ ഉണ്ടാകുന്നത് എങ്ങനെയാണെന്നും നോക്കാം. അതിനായി ലന്താനയുടെ കട്ടിങ്സ് നമുക്ക് നഴ്‌സറികളിൽ നിന്നും വാങ്ങാൻ കിട്ടും. ഇവയെ സാധാരണ ചെടിച്ചട്ടികളിൽ നടാറുണ്ട്. ഇവിടെ നമ്മൾ ഈ തൈകൾ നടാനായി നീളത്തിലുള്ള ചെടിച്ചട്ടിയാണ് ഉപയോഗിക്കുന്നത്. നല്ല നീളത്തിലുള്ള ചട്ടിയായത് കൊണ്ട് കൂടുതൽ തൈകൾ നടുകയും നല്ലപോലെ വേരോട്ടം ഉണ്ടാവുകയും

നല്ലപോലെ പൂക്കൾ വളരുകയും നല്ല ഭംഗിയില്‍ നില്‍ക്കുകയും ചെയ്യും. ഇവിടെ ചുവപ്പ്, മഞ്ഞ, വെള്ള, ലാവെൻഡർ എന്നീ നിറങ്ങളിലുള്ള തൈകളാണ് എടുത്തിരിക്കുന്നത്. ഇനി തൈകൾ നടാനുള്ള ചട്ടി നിറക്കാനുള്ള പോട്ടിങ് മിക്സ്ചർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യമായി എടുക്കുന്നത് മണ്ണാണ്. നമ്മുടെ തോട്ടത്തിലെ തന്നെ മണ്ണാണ് ഉത്തമം. അടുത്തതായി വേണ്ടത് ചകിരിച്ചോറാണ്. അടുത്തതായി ഈ മിശ്രിതം തയ്യാറാക്കാൻ വേണ്ടത് 2 കിലോ ചാണകപ്പൊടിയാണ്.

ചാണകക്കട്ടകളേക്കാളും നല്ലത് ചാണകപ്പൊടിയാണ് കാരണം അത് മണ്ണിൽ പെട്ടെന്ന് അലിഞ്ഞു ചേരും. അടുത്തതായി നമ്മുടെ സമ്പൂർണ്ണ വളക്കൂട്ടായ കൂട്ടുവളമാണ് ചേർക്കുന്നത്. ഇതിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്നും പോട്ടിങ് മിശ്രിതത്തിലേക്ക് ആവശ്യമായ മറ്റു കൂട്ടുകൾ എന്തൊക്കെയാണെന്നും വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Video Credit : ponnappan-in