നാരകം ഇതുപോലെ കുലകുത്തി കായ്ക്കാൻ ഈയൊരു വളം മതി.. ചെറു നാരങ്ങ നിറയെ കായ്ക്കാൻ.!! | Lemon and Lime Organic Cultivation

Lemon and Lime Organic Cultivation Malayalam : അടുക്കളത്തോട്ടം നിർമ്മിക്കുവാൻ താല്പര്യം കാണിക്കുന്ന ഭൂരിഭാഗം ആളുകളും ഇപ്പോൾ ടെറസ് കളിലും കൃഷികൾ ചെയ്യുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. ടെറസിൽ പച്ചക്കറികൾ മാത്രമല്ല പഴവർഗങ്ങളും നമുക്ക് നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ എല്ലാവരും തന്നെ ചെയ്തു നോക്കേണ്ട ഒരു കൃഷിയാണ് നാരകം കൃഷി.

നാരകം എങ്ങനെ നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ എന്നുള്ളതിനെ കുറിച്ച് നോക്കാം. ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിനൊപ്പം തന്നെ ഇടയ്ക്കായി ബിന്നുകൾ വെച്ച് അതിനുള്ളിൽ നമുക്ക് ഫലവർഗങ്ങളും കൃഷി ചെയ്ത് എടുക്കാവുന്നതാണ്. വിത്തു മുളപ്പിച്ചും അതുപോലെ തന്നെ ലേയറുകൾ വഴിയും ഗ്രാഫ്റ്റ്കൾ വഴിയും നമുക്ക് നാരക തൈ ഉണ്ടാക്കാവുന്നതാണ്.

Lemon

വിത്ത് മുളപ്പിച്ച് തൈകൾ ഉണ്ടാക്കുകയാണെങ്കിൽ കായ്ക്കാൻ ആയി 7 വർഷം എടുക്കുന്നതിനാൽ ലെയറുകൾ വഴിയോ ഗ്രാഫ്റ്റുകൾ വഴിയോ തൈകൾ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു വലിയ ഡ്രം വാങ്ങിയതിനു ശേഷം രണ്ടായിട്ടു മുറിച്ചാൽ നമുക്ക് രണ്ട് നാരക തൈകൾ നടാവുന്നതാണ്. ശേഷം ഇവയുടെ സൈഡിലും താഴെയുമായി രണ്ടു ഹോളുകൾ വീതം ഇട്ടു കൊടുക്കേണ്ടതാണ്.

കൂടാതെ കുമ്മായം ഇട്ടു ട്രീറ്റ് ചെയ്ത മണ്ണിൽ നടുമ്പോൾ ഇവയിൽ ജൈവാംശം നമ്മൾ അധികമായി ചേർക്കേണ്ടത് നിർബന്ധമായും ചെയ്യേണ്ട ഒന്നാണ്. പൊടിഞ്ഞ കരിയില പച്ചക്കറി പേസ്റ്റ് അതുപോലെ എന്തും നമുക്ക് ചേർക്കേണ്ടതാണ്. എങ്ങനെയാണ് നാരക തൈകൾ നടേണ്ടത് എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാൻ വീഡിയോയിൽ നിന്നും. Video Credit : Rema’s Terrace Garden