കായ്ക്കാത്ത നാരകം നന്നായി കായ്ക്കാൻ എളുപ്പ വിദ്യ! നാരകം പെട്ടെന്ന് നിറയെ കായ്ക്കാൻ.!! | Lemon Tree increase tip Malayalam
Lemon Tree increase tip Malayalam : ചെറുനാരകം നടാൻ ഏറ്റവും ഉചിതമായ സമയമാണ് മെയ് ജൂൺ കാലം. ഈ സാഹചര്യത്തിൽ നമുക്ക് ഹൈബ്രിഡ് ചെറുനാരകമോ നഴ്സറിയിൽ നിന്ന് വാങ്ങുന്ന ചെറുനാരകമോ വീട്ടുവളപ്പിൽ നട്ടു വളർത്താവുന്നതാണ്. വിത്ത് മുളപ്പിച്ച് ഉണ്ടാകുന്ന ചെറുനാരകം ആണ് എങ്കിൽ അഞ്ചു വർഷം വരെ ഇത് കായ്ക്കുന്നതിൽ കാലതാമസം ഉണ്ടായേക്കാം.
എന്നാൽ നഴ്സറിയിൽ നിന്ന് വാങ്ങുന്നതോ ഹൈബ്രിഡോ നാരകം ആണെങ്കിൽ അത് ഒരു വർഷത്തിനു ഒന്നര വർഷത്തിനു ഇടയിൽ കായ് ഫലം തരികയുണ്ടാകും. എപ്പോഴും വീട്ടിൽ അത്യാവശ്യമായി വരുന്ന ഒരു ഇനമാണ് നാരകം എന്ന് പറയുന്നത്. ചെറുനാരങ്ങ നീര് ഇളം ചൂടുവെള്ളത്തിൽ രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്.
അതുപോലെ തന്നെ അസിഡിറ്റിക്കും നാരങ്ങാവെള്ളം വളരെ ഉത്തമമാണ്. വീട്ടിൽ വിരുന്നുകാർ വരികയാണെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു പാനീയം കൂടിയാണ് നാരങ്ങാവെള്ളം. അതുകൊണ്ട് എല്ലാവർക്കും ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ കൃഷി ചെയ്തെടുക്കാം. ചെറുനാരകം നടുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ഒരുപാട് സൂര്യപ്രകാശം വേണ്ട ഒരു ചെടിയാണ് നാരകം.
അതുകൊണ്ടു തന്നെ നല്ല തുറസായ സ്ഥലത്ത് വേണം ചെറുനാരകം നടുവാനായി. ഒന്നരയടി നീളവും വീതിയും താഴ്ചയും ഉള്ള കുഴിയിൽ വേണം ചെറുനാരകത്തിന്റെ തൈകൾ നടുവാനായി. ഇങ്ങനെ കുഴിയെടുത്ത ശേഷം അതിലേക്ക് വളം ഇട്ടു കൊടുക്കുക. ബാക്കി കാര്യങ്ങൾ വിശദമായി അറിയാൻ വീഡിയോ കണ്ടു നോക്കൂ. Video credit : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam