ഷിയാസിന്റെ കമെന്റിൽ പുലിവാലുപിടിച്ച അമൃതയും ന്യൂബിനും! വിവാഹ വാർത്തയോട് പ്രതികരിച്ച് കുടുംബവിളക്ക് താരം അമൃത നായർ.!! [വീഡിയോ] | Amritha Nair | Noobin | Kudumbavilakku

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നായികയാണ് അമൃത നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ സീരിയലിൽ നിന്ന് താരം പിന്മാറുകയായിരുന്നു. കുടുംബ വിളക്കിലെ തന്നെ മറ്റൊരു താരമാണ് നൂബിൻ ജോണി.

ഉറ്റ സുഹൃത്തുക്കൾ കൂടിയായ ഇരുവരുടെയും പേരുകൾ പലപ്പോഴും ഗോസിപ്പുകോളങ്ങളിൽ നിറയാറുണ്ട്. കഴിഞ്ഞദിവസം അമൃത് പങ്കുവെച്ച് ഒരു ഫോട്ടോയും ഇത്തരത്തിൽ പുലിവാലുപിടിച്ചു. സംതിങ്ങ് സ്പെഷ്യൽ ഈസ് കമിങ് എന്ന കുറിപ്പോടെ ഇൻസ്റ്റ പേജിലാണ് അമൃത നൂബിൻ ഒപ്പമുള്ള ഒരു ചിത്രം പങ്കു വെച്ചത്. പോസ്റ്റ് ചെയ്തത് നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലായി. ബിഗ് ബോസ് റിയാലിറ്റി

ഷോയുടെ മലയാളികൾക്ക് സുപരിചിതനായ ഷിയാസ് കരീം ചിത്രത്തിന് താഴെ ഹാപ്പി മാരീഡ് ലൈഫ് എന്നുകൂടി കുറിച്ചതോടെ അമൃതയും റോബിനും വിവാഹിതരാകുന്നു വെന്ന് രീതിയിലുള്ള വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഈ വാർത്തകൾ ക്കുള്ള മറുപടിയുമായി അമൃത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പുതിയ വർക്കിന്റെ ചിത്രമാണ് താൻ പോസ്റ്റ്

ചെയ്തതെന്നും താനും നൂബിനും ഉറ്റ സുഹൃത്തുക്കളാണെന്നും ദയവായി മറ്റൊരു വ്യാഖ്യാനവും തങ്ങളുടെ സൗഹൃദത്തിന് നൽകരുതെന്ന് അമൃത വീഡിയോയിൽ പറയുന്നു. വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ താൻ തന്നെ നേരിട്ട് പ്രേക്ഷകരുമായി പങ്കുവെക്കും എന്നും താരം പറയുന്നു. കുടുംബ വിളക്കിലെ എത്തുന്നതിനുമുൻപ് സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം.

Comments are closed.