മൂന്ന് മാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി! ഇപ്പോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പ്രശാന്ത്!

ജീവിതത്തിലെ അതുല്യ കഴിവുകൾ കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിച്ച നിരവധി ആളുകൾ കേരളത്തിലുണ്ട്. അസാധ്യമെന്ന് എല്ലാവരും പറയുന്ന കാര്യങ്ങളെ സാധ്യമെന്ന് വെളിപ്പെടുത്തിയ താരങ്ങൾ. ഇതിനോടകം ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയ ഇത്തരം താരങ്ങളുടെ കൂട്ടത്തിൽ തിരുവനന്തപുരം സ്വദേശിയുടെ പേരും ചേർക്കപ്പെടുകയാണ്. കരമന സ്വദേശിയായ ഡോക്ടർ പ്രശാന്ത് ആണ് ഇന്ന് കേരളക്കരയിലെ ചർച്ച

വിഷയമായി മാറിയിരിക്കുന്ന താരം. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും നാളെ ഏത് ആഴ്ചയാണ് എന്നും ഒക്കെ അറിയാൻ കലണ്ടറിനെ ആശ്രയിക്കുന്നവർക്ക് ഒരു വിസ്മയം തന്നെ ആവുകയാണ് പ്രശാന്ത്. വരുന്ന പത്തുകോടി വർഷം ഏത് ദിവസം ഏത് തീയതി ഏത് വിശേഷദിവസം ആണ് എന്ന് ചോദിച്ചാലും പ്രശാന്തിന് അത് മനപ്പാഠം ആണ്. കൂടാതെ ഏത് നമ്പർ പറഞ്ഞാലും ഒരു തിയതി പറഞ്ഞു കൊടുത്താലും അത് ഏത് ദിവസമാണെന്നും

ഏതു മാസമാണ് എന്നും ഒരു ഫോണിൻറെയോ കലണ്ടറിന്റെയോ സഹായമില്ലാതെ പ്രശാന്തിന് പറയാൻ സാധിക്കും. ഇതിനോടകം മൂന്നുറിലധികം പുരസ്കാരങ്ങൾ നേടിയെടുത്ത ഒരാൾ കൂടിയാണ് പ്രശാന്ത്. വളരെ പെട്ടെന്നാണ് താരം കേരളമൊട്ടാകെ അറിയുന്ന നിലയിലേക്ക് വളർന്നത്. ജന്മനാ വൈകല്യങ്ങളുമായി ജനിച്ച ഒരാൾ കൂടിയാണ് പ്രശാന്ത്. മൂക്ക് ചെറിയൊരു തുമ്പിക്കൈയുടെ ആകൃതിയിലും വലിയ ചെവികളും കുഞ്ഞി കണ്ണുകളുമായി

ജനിച്ച പ്രശാന്തിന് സംസാരിക്കുവാൻ അടക്കം നിരവധി പ്രശ്നങ്ങൾ തുടക്കത്തിൽ ഡോക്ടർമാർ പറഞ്ഞിരുന്നു. കാഴ്ചക്കും വേണ്ടത്ര സ്വാധീനമില്ലാതെ ഇരുന്ന പ്രശാന്തിനെ അച്ഛനും അമ്മയും സഹോദരിയും ചേർന്നാണ് ഇന്ന് കാണുന്ന പ്രശസ്തിയിലേക്ക് നയിച്ചത്. ചെറുപ്പം മുതൽ തന്നെ അവൻ ചെയ്യുന്നതൊക്കെ അവനറിയാതെ വീക്ഷിച്ചാണ് തങ്ങൾ മകൻറെ ഉള്ളിലെ കലാവാസന മനസിലാക്കിയതെന്ന് പ്രശാന്തിന്റെ അച്ഛൻ പറയുന്നു.

Rate this post

Comments are closed.