വീട്ടിൽ ഭാഗ്യം കൊണ്ടു വരും ലക്കി ബാംബൂ.. ലക്കി ബാംബൂ തഴച്ചു വളരാൻ ഇങ്ങനെ ചെയ്തു നോക്കൂ.!! | Lucky Bamboo Care

Lucky Bamboo Care Malayalam : ലക്കി ബാംബൂ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി എത്തുന്ന കാര്യമാണ് ഫെങ് ഷുയി. ആ വിശ്വാസ പ്രകാരം വീട്ടിലേക്ക് ഭാഗ്യം കൊണ്ടു വരാനുള്ള കഴിവ് ഈ ചെടികൾക്ക് ഉണ്ട്. പേരിൽ ബാംബൂ എന്ന് ഉണ്ടെങ്കിലും മുള വർഗ്ഗത്തിൽ പെട്ടതല്ല ലക്കി ബാംബൂ. ഇതിന്റെ പരിപാലനമാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്.ലക്കി ബാംബൂ വീടിന്റെ കിഴക്ക് ഭാഗത്ത് വച്ചാൽ നമ്മുടെ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് വിശ്വാസം.

തെക്ക് കിഴക്ക് ഭാഗത്താണ് എങ്കിൽ സമ്പത്തിന് നല്ലതാണ് എന്നും കണക്കാക്കപ്പെടുന്നു. വെള്ളത്തിലും മണ്ണിലും നടാവുന്ന ഒന്നാണ് ഈ ചെടി. സൂര്യപ്രകാശം വേണ്ടേ വേണ്ട ഈ ചെടിക്ക്.മണ്ണിൽ നടാൻ ആയാലും ആദ്യം ഒരാഴ്ച എങ്കിലും വെള്ളത്തിൽ ഇട്ട് വച്ച് വേര് വരണം. എന്നാലാണ് പെട്ടെന്ന് വളരുക. ലക്കി ബാംബൂ ഇടയ്ക്കിടയ്ക്ക് മുറിച്ചു കൊടുത്താൽ മാത്രമേ പുതിയ ചെടി വരുകയുള്ളു.

ഇല്ലെങ്കിൽ ഇവ നീളം വച്ചു പോവുകയേ ഉള്ളൂ. മുറിക്കുമ്പോൾ അതിന്റെ നോട്‌ ഉള്ള ഭാഗം നോക്കി മുറിക്കണം. അതിൽ നിന്നും മാത്രമേ വേര് വരുകയുള്ളൂ. തൈ ഉണ്ടാക്കാൻ വേണ്ടി എവിടെ വച്ചാണ് മുറിക്കേണ്ടത് എന്ന് കൃത്യമായി മനസിലാക്കാൻ വീഡിയോ കാണാം.ഇല മഞ്ഞ ആവുന്നതും ഇലയുടെ അറ്റത്ത് ബ്രൗൺ നിറം ആവുന്നതുമാണ് ഇവയിൽ പ്രധാനമായും കണ്ടു വരുന്ന രണ്ടു പ്രശ്നങ്ങൾ.

വെള്ളത്തിലെ ക്ളോറിൻ ആണ് ഇതിന് കാരണം. ഇത് ഒഴിവാക്കാനായി വെള്ളം ഒരു ഇരുപത്തി നാല് മണിക്കൂർ തുറന്നു വയ്ക്കണം. അതിന് ശേഷം മാത്രം ചെടി ഇട്ടു വയ്ക്കുക. അപ്പോൾ ഇനി നിങ്ങളുടെ വീടിന്റെ ആകത്തളത്തിലും ഇനി ലക്കി ബാംബൂ ഭാഗ്യം കൊണ്ടു വരാനായി നട്ടു പിടിപ്പിക്കുമല്ലോ.Video Credit : INDOOR PLANT TIPS

Rate this post