ശിവരാത്രി ദിവസം ഈ 7 നാളുകാർ നിർബന്ധമായും ശിവ ക്ഷേത്രത്തിൽ പോകണം! പോയാൽ ജീവിതം രക്ഷപ്പെടും ഉറപ്പ്!! | Maha Shivratri Astrology 2024

Maha Shivratri Astrology 2024

Maha Shivratri Astrology 2024 : ഈ വർഷത്തെ ശിവരാത്രി ദിവസം മാർച്ച് 8 വെള്ളിയാഴ്ചയാണ് വരുന്നത്. അതിനാൽ തന്നെ ശിവരാത്രി വ്രതം എടുക്കുന്നതിനെ പറ്റിയും ചെയ്യേണ്ട പ്രത്യേക വഴിപാടുകളെ പറ്റിയുമെല്ലാം എല്ലാവരും ധാരണ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. മാത്രമല്ല ഇത്തവണത്തെ ശിവരാത്രി ദിവസം ഈ ഏഴു നക്ഷത്രക്കാർ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുകയാണെങ്കിൽ ആഗ്രഹിച്ച ഏത് കാര്യവും നടത്തപ്പെടും. ആ നാളുകാരെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം.

ഇവിടെ പറയുന്ന നാളുകൾക്ക് പുറമേ മറ്റു നാളുകാർക്കും ശിവരാത്രി വ്രതം എടുക്കുകയും, കൃത്യമായ ആചാര അനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്യുന്നത് വഴി അവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വന്നു ചേരുന്നതാണ്. ശിവരാത്രി ദിവസം ക്ഷേത്രദർശനം നടത്താനായി ഏറ്റവും ഉത്തമമായ നാളുകളിൽ ഒന്ന് പൂരാടമാണ്. ശിവരാത്രി ദിവസം വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി ഭഗവാനോട് വിഷമങ്ങളെല്ലാം അറിയിച്ച് മനമുരുകി പ്രാർത്ഥിക്കുകയാണെങ്കിൽ ആഗ്രഹിച്ച ഏത് കാര്യവും നടത്തപ്പെടുന്നതാണ്.

കൂടാതെ ശിവരാത്രി വ്രതം കൂടി അനുഷ്ഠിക്കുകയാണെങ്കിൽ ഫലം ഇരട്ടിയാണെന്ന കാര്യത്തിൽ സംശയം വേണ്ട. മറ്റൊരു നാൾ അവിട്ടമാണ്. അവിട്ടം നക്ഷത്രക്കാർക്ക് ഈ ഒരു വർഷം വളരെയധികം കഷ്ടതകൾ ഏറിയതാണ്. അതിൽനിന്നെല്ലാം മോചനം ലഭിക്കാനായി ശിവരാത്രി ദിവസം ക്ഷേത്രദർശനം നടത്തുകയും, വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത് നല്ല രീതിയിൽ ഗുണം ചെയ്യുന്നതാണ്. ഇതേ രീതിയിത്തന്നെ വളരെയധികം കഷ്ടതകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു നക്ഷത്രമാണ് ചോതി. ഈയൊരു നക്ഷത്രക്കാരും ശിവരാത്രി ദിവസം ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഭഗവാനെ മനസ്സറിഞ്ഞ്

പ്രാർത്ഥിക്കുകയും ചെയ്യുന്നത് വഴി ജീവിതത്തിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വന്നുചേരുന്നതാണ്. കൂടാതെ ശിവരാത്രി ദിവസം ക്ഷേത്രത്തിൽ ദീപാരാധന തൊഴുന്നതും ഈ നാളുകാർക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഈ വർഷത്തിൽ വളരെയധികം മനക്ളേശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു നക്ഷത്രമാണ് ഉത്രം. അതിനാൽ തന്നെ കൂടുതൽ നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാനായി ഉത്രം നക്ഷത്രക്കാർ ശിവരാത്രി ദിവസം ക്ഷേത്രദർശനം നടത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.കൂടുതൽ നാളുകാരെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories