ഇതാരാ നമ്മുടെ മഹാലക്ഷ്മി കുട്ടിയോ.. കൂൾ സ്റ്റൈലിൽ അമ്മ കാവ്യക്കൊപ്പം ഫ്രണ്ട് സീറ്റിൽ കാഴ്ച കാണുന്ന മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. | Dileep Kavyamadhavan

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. താര ദമ്പതികളെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരുടെയും  ഇളയ മകളായ മഹാലക്ഷ്മി. ദിലീപും കാവ്യാ മാധവനും മകളായ മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നില്ലെങ്കിലും ഫാൻസ് പേജുകളിലൂടെ

എത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ക്ഷണ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാ കുന്നത് . ഇപ്പോഴിതാ കാവ്യാ മാധവൻ ഫാൻസ് പേജിലൂടെ വന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നത്. കൊച്ചിയിലെ റോഡിലൂടെ  കാറിൽ പോകുന്ന  ദിലീപിന്റെയും കാവ്യാ മാധവനും ഒപ്പം മുൻ സീറ്റിൽ ഇരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ആരാധകർ പങ്കുവെച്ചി

രിക്കുന്നത്.  ദിലീപ് കാറോടിക്കുമ്പോൾ സൈഡിൽ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ചിരിക്കുന്ന കാവ്യാ മാധവനും അതീവ സുരക്ഷിതമായി ഇരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ആരാധകർ ഇതി നോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. എതിർവശത്തു നിർത്തിയിട്ടിരിക്കുന്ന കാറിലെ യാത്രക്കാരാണ് ഇരുവരുടെയും ചിത്രങ്ങൾ എടുത്ത് കാവ്യാ മാധവന്റെ ഫാൻസ് പേജ് വഴി പങ്കു വച്ചിട്ടുള്ളത്.

കുടുംബസമേതമുള്ള ചിത്രം അപൂർവ്വമായി മാത്രമേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളൂ അതുകൊണ്ടു തന്നെ ദിലീപും കാവ്യ മാധവനും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ അതിവേഗം വൈറൽ ആയി മാറുകയും ചെയ്യും. അത്തരത്തിൽ ഓണത്തിന് ദിലീപ് പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. മകൾ മീനാക്ഷി ആണ് വീട്ടിലെ വിശേഷങ്ങൾ ഒക്കെ പൊതുവേ

ആരാധകരെ അറിയിക്കാറുള്ളത്. പെട്ടന്ന് തന്നെ ആരാധകർ അത് ഏറ്റടുക്കുകയും ചെയ്യും. മുൻപ് മഹാലക്ഷ്മിയെ എഴുത്തിനിരുത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഫാൻസ് പേജുകളും പിന്നീട് താര ദമ്പതികളും പങ്കുവെച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് മഹാലക്ഷ്മി ഒപ്പമുള്ള ചിത്രങ്ങൾ സഹോദരി മീനാക്ഷിയും പങ്കുവയ്ക്കാറുണ്ട്. ചേച്ചിയുടെ തോളിൽ കിടക്കുന്ന കുഞ്ഞനുജത്തിയെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.

Comments are closed.