അമ്മയെപ്പോലെ തന്നെ മകളും! ഗൗരിക്കുട്ടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഭാമയുടെ പുതിയ കുടുംബചിത്രം ആരാധകർ ഏറ്റെടുത്തപ്പോൾ.!! | Bhama Daughter

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൗരിക്കുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം. മലയാളികളുടെ പ്രിയനായിക ഭാമയുടെ സുന്ദരിവാവയാണ് ഗൗരി. കഴിഞ്ഞ ദിവസമായിരുന്നു ഗൗരിയുടെ ജന്മദിനം. കുഞ്ഞ് ജനിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയായിരുന്നു ഭാമയും ഭർത്താവ് അരുണും. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൃത്യമായി പങ്കുവെക്കുമ്പോഴും ഗൗരിയെ

ആർക്കും കാണിച്ചുതന്നിരുന്നില്ല താരം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ ഗൗരിയുടെ ബെർത്ഡേയ് ആഘോഷങ്ങളായിരുന്നു ഇടം പിടിച്ചത്. ഇപ്പോഴിതാ ഗൗരിയും ഭാമയും അരുണും ഒന്നിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. പ്രശസ്ത സെലിബ്രെറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ റെജി ഭാസ്കറാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. പോസ്റ്റ് ഷെയർ ചെയ്ത ഉടൻ തന്നെ ആരാധകർ

ഭാമയുടെ കുടുംബചിത്രങ്ങൾ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ് ഗൗരിയുടെ പുത്തൻ ചിത്രങ്ങൾ. ‘ഗൗരിക്ക് ജന്മദിനാശംസകൾ’ നേരുന്നു എന്ന കുറിപ്പോടെയാണ് റെജി ഭാസ്കർ ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത്. ‘അച്ഛന്റെ മാലാഖ, അമ്മയുടെ സ്നേഹനിധി, ഗൗരിക്കുട്ടിക്ക് പിറന്നാൾ മംഗളങ്ങൾ’, ‘അമ്മയെപ്പോലെ തന്നെയാണല്ലോ മകളും’ എന്ന് തുടങ്ങി വ്യത്യസത്മായ ഒട്ടേറെ കമ്മന്റുകളാണ് പോസ്റ്റിനു

താഴെ പ്രത്യക്ഷപ്പെടുന്നത്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് പുറമെ കുഞ്ഞിന്റെ മാത്രമായുള്ള ഫോട്ടോയും ഒപ്പം ഭാമയും ഗൗരിയും തമ്മിലുള്ള ഇഴയടുപ്പം കാണിക്കുന്ന ചിത്രങ്ങളുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഗൗരിമോൾക്ക് ആശംസകൾ അറിയിക്കുന്നതോടോപ്പം പ്രേക്ഷകർ അവരുടെ പ്രിയനായിക സിനിമയിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആഗ്രഹവും പ്രതീക്ഷയുമെല്ലാം പങ്കിടുന്നുണ്ട്. എന്താണെങ്കിലും കുഞ്ഞിന് ഒരു വയസായതോടെ ഇനി ഭാമ സിനിമയേക്കുറിച്ചു ചിന്തിച്ചേക്കുമെന്നും ആരാധകർക്കിടയിൽ ഒരു ചർച്ചയുണ്ട്.

Comments are closed.