മീനുട്ടിയുടെ ഒക്കത്ത് മാമാട്ടി! മഹാലക്ഷ്മിക്ക് കിടിലൻ സർപ്രൈസ് ഒരുക്കിയത് മീനാക്ഷി; മാമാട്ടിയുടെ പിറന്നാൾ ആഘോഷമാക്കി താരകുടുംബം.!!

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താര കുടുംബമാണ് ദിലീപിന്റേത്. വല്ലപ്പോഴും പങ്കുവയ്ക്കുന്ന കുടുംബചിത്രങ്ങൾ ഒഴിച്ചാൽ താര കുടുംബത്തിൽ നിന്ന് കൂടുതൽ വാർത്തകൾ ഒന്നും പുറത്തു വരാറില്ല. എന്നാൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം എടുക്കാറ്. കഴിഞ്ഞദിവസം താര കുടുംബത്തിൽ നടന്ന ഒരു ആഘോഷത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർ ഏറെ

ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ചിത്രങ്ങളോ വീഡിയോയോ ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. കാരണം അവിടെ നടന്ന ആഘോഷം മറ്റൊന്നുമായിരുന്നില്ല ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷം ആയിരുന്നു. ഇപ്പോഴിതാ കാത്തിരുന്ന ആരാധകർക്ക് ചെറിയൊരു സന്തോഷം നൽകിയിരിക്കുകയാണ്

ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയുടെ പുതിയ പോസ്റ്റ്. ബർത്ത്ഡേ ആഘോഷങ്ങൾക്കിടയിൽ മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് വച്ചുകൊണ്ട് നിൽക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിയെ മീനൂട്ടി എന്നും മഹാലക്ഷ്മിയെ മാമാട്ടി എന്നാണ് എല്ലാവരും വിളിക്കുന്നത്. ഏതായാലും മാമാട്ടിയെ ഒക്കത്തുവെച്ചുള്ള മീനൂട്ടിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം പോസ്റ്റ് ചെയ്‌ത്‌

നിമിഷങ്ങൾക്കകം ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഉറ്റസുഹൃത്തായ നടി നമിത പ്രമോദും കമന്റുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്നതിന്റെ ചിത്രങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിരവധി ആരാധകരാണ് മാമാട്ടിക്കുള്ളത്. മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിലും മീനൂട്ടി പങ്കെടുത്തിരുന്നു.

Rate this post

Comments are closed.