ഇനി വീട്ടിൽ മാവ് കൊണ്ട് നിറയും! ഡ്രംമിലെ മാവ് കൃഷി ചെയ്‌താൽ മാത്രം മതി; ഇനി വീട്ടിൽ മാവ് കൊണ്ട് നിറയും.!! | Mango Farming in Drum

മുറ്റത്ത് മാവ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മുറ്റവും ഇല്ല മാവും ഇല്ലാത്ത അവസ്ഥയാണ് എല്ലായിടത്തും. നഗരങ്ങളിൽ താമസിക്കുന്നവർക്ക് നൊസ്റ്റാൾജിയ ആണ് മാവ്, പ്ലാവ് എന്നൊക്കെ കേൾക്കുമ്പോൾ. ആഗ്രഹം ഉണ്ടെങ്കിലും മുറ്റം ഇല്ലാത്തത് കൊണ്ട് പലരും മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മയാണ് മാവ്. എന്നാൽ നമ്മുടെ വീടിന്റെ ടെറസിൽ തന്നെ മാവ് നടാൻ കഴിഞ്ഞാലോ?

എങ്ങനെ എന്നല്ലേ? അത്‌ അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. വീടിന്റെ ടെറസിൽ തന്നെ ഡ്രംമിൽ കൃഷി ചെയ്യുന്ന രീതിയാണ് വീഡിയോയിൽ ഉള്ളത്. ഈ ഡ്രംമിൽ കൃഷി ചെയ്യുന്നതിൽ പോലും ധാരാളം പൂക്കൾ പൂക്കുകയും മാവ് കായ്ക്കുകയും ചെയ്യുക എന്ന് പറയുമ്പോൾ സ്ഥലപരിമിതി ഉള്ളവർക്ക് എത്ര ആശ്വാസം ഉള്ള കാര്യമാണ്.

എന്നും രാവിലെ ടെറസിൽ കയറി ഇവയുടെ ഇടയിൽ കൂടി നടക്കുമ്പോൾ ഉള്ള മനോഹര നിമിഷങ്ങൾ ഓർക്കുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം തോന്നുന്നില്ലേ. ഇങ്ങനെ മാവ് നടുന്നവർ ഡ്രംമിന്റെ അടിയിൽ ആദ്യം തന്നെ സുഷിരം ഇടാൻ മറക്കരുത്. ഡ്രംമിന്റെ ഉള്ളിൽ ചകിരി ഇട്ടിട്ട് വേണം മണ്ണ് ഇടാനായിട്ട്. ഇതിന്റെ മുകളിൽ ചകിരി നാര് ഇടണം.

അതിന്റെ മുകളിൽ കല്ല് പൊടിച്ചിടാം. അതിന്റെയും മുകളിൽ വേണം മണ്ണ് ഇടാനായിട്ട്. കുറച്ച് മണ്ണ് ഇട്ടിട്ട് മാവിൻ തൈ ഇതിലേക്ക് ഇറക്കി വയ്ക്കണം. ഇതിന് ചുറ്റുമായി മണ്ണ് നിറയ്ക്കണം. ആദ്യം തന്നെ വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കുമ്മായം തുടങ്ങി പല വിധ സാധനങ്ങൾ മണ്ണുമായി കുഴച്ചു ചെയ്യുന്ന രീതി തെറ്റാണെന്നും ഇതിന്റെ കാരണവും മറ്റു പല അറിവുകളും വീഡിയോ ഉണ്ട്.Video Credit : Abdul Samad Kuttur

Rate this post