മാവിൽ നിറയെ മാങ്ങ കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രപ്പണി ആരും പറഞ്ഞു തരാത്ത രഹസ്യം.!! | Mango Farming Tips

മരം നിറയെ കായ്ച്ചു നിൽക്കുന്ന മാങ്ങ കാണാൻ നല്ല ഭംഗി ആണല്ലോ. നഴ്സറിയിൽ നിന്ന് നമ്മൾ തൈകൾ കൊണ്ടുവന്ന് നട്ടുപിടിപ്പിക്കുക സാധാരണ ചെയ്യാറുണ്ടെങ്കിലും ആളുകളും ഇത് നടുന്ന സമയത്തും പിന്നിട് അങ്ങോട്ടും അതിന് ആവശ്യമായിട്ടുള്ള യാതൊരു കെയറിങ്ങും കൊടുക്കാറില്ല. ഇത് സാധാരണമായി കാണുന്ന പ്രശ്നമാണ്. ഈ പ്രശ്നങ്ങളൊക്കെ നമുക്ക് വീട്ടിൽ തന്നെ വളരെ ഈസിയായി പരിഹരിക്കാം.

തൈ നടുമ്പോഴും ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ ആദ്യത്തെ രണ്ടുവർഷം നല്ലതു പോലെ നനച്ചു കൊടുക്കുകയും പിന്നെ അതുപോലെ തന്നെ അതിനു കൃത്യമായിട്ടുള്ള വളങ്ങൾ കൊടുത്ത് പരിപാലിക്കുകയും വേണം. അതുപോലെ തന്നെ നട്ടു കഴിഞ്ഞാൽ നല്ലതുപോലെ വെള്ളം ഒഴിച്ചു കൊടുത്തിരിക്കണം. പ്രാഥമിക മൂലകങ്ങൾ ആയിട്ടുള്ള നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള വളങ്ങൾ നിർബന്ധമായും

മാവിന്റെ തൈയ്ക്ക് കൊടുത്തിരിക്കണം. മാവിൻ തൈ നടാൻ വേണ്ടി കുഴി എടുക്കുന്ന സമയത്ത് നല്ലതു പോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഒരുപാട് സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഒരു പ്ലാന്റ് കൂടിയാണ് മാവ്. കുഴി എടുക്കുന്ന സമയത്ത് ഒന്നരയടി അല്ലെങ്കിൽ രണ്ടടി വീതിയും നീളവുമുള്ള കുഴിയെടുക്കുക. എന്നിട്ട് എടുക്കുന്ന മേൽമണ്ണുമായി മുന്നേ പറഞ്ഞിട്ടുള്ള നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള

വളങ്ങളൊക്കെ നമ്മൾ ചേർത്ത് കൊടുത്തിരിക്കണം. വേപ്പിൻപിണ്ണാക്ക്, ഉണക്ക ചാണകം എന്നിവ ഇതിനായി ഉപയോഗിക്കാം. ചാരത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ വിറക് കത്തിച്ച ചാരവും നമുക്ക് ഇതിന് ഉപയോഗിക്കാം. അങ്ങനെ വളങ്ങളെല്ലാം മണ്ണുമായി മിക്സ് ആക്കിയതിനു ശേഷം കുഴിയിൽ തൈ വച്ചതിനു ശേഷം ഇത് മണ്ണിട്ടു മൂടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണൂ.. Video credit : Fayhas Kitchen and Vlogs