മാവിൻ തൈകൾ ഇനി വേഗത്തിൽ കായ പിടിക്കും.. ഇനി മാങ്ങ ചുവട്ടിൽ നിന്നും പൊട്ടിച്ചു മടുക്കും.!! | Mango tree training

മാവിൻ തൈകൾ എങ്ങനെ ട്രെയിൻ ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. സാധാരണയായി മാവിൻ തൈകൾ വെച്ചു പിടിപ്പിച്ചാൽ അവ വലിയ മരമായി വളർന്ന് പടർന്നു പന്തലിക്കാൻ ആണു പതിവുള്ളത്. ഈയൊരു രീതി ഒഴിവാക്കുവാൻ ആയിട്ടാണ് നാം മാവ് ട്രെയിൻ ചെയ്ത് എടുക്കുന്നത്. ആദ്യഘട്ടത്തിൽ ഉദ്ദേശം

ഒരു 75 സെന്റീമീറ്റർ നീളത്തിൽ വളർന്നു കഴിഞ്ഞാൽ അവയുടെ മുകൾഭാഗം കട്ട് ചെയ്തു മാറ്റി അവയിൽ നിന്ന് രണ്ടോ മൂന്നോ ബ്രാഞ്ചുകൾ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. കട്ട് ചെയ്തതിനു ശേഷം ബോർഡോ മിശ്രിതം മുകളിലായി തേച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാമതായി ഉള്ള ഘട്ടത്തിൽ വീണ്ടും വളർന്നു നിൽക്കുന്ന മൂന്നു ശിഖരങ്ങളുടെ അഗ്രഭാഗം

വീണ്ടും കട്ട് ചെയ്തു മാറ്റി ഒരു കുട രൂപത്തിൽ വളർത്തിയെടുത്തു സൂര്യപ്രകാശം കടക്കുന്ന രീതിയിൽ ആക്കി എടുക്കുകയാണ് ചെയ്യുന്നത്. രണ്ടാമത് കട്ട് ചെയ്യുമ്പോൾ ഏകദേശം 30 സെന്റീമീറ്റർ ആയി കഴിഞ്ഞാൽ മാത്രമേ കട്ട് ചെയ്ത് മാറ്റാൻ പാടുള്ളൂ. അവിടെ നിന്ന് വീണ്ടും ഷിഖിരങ്ങൾ വരുന്നു. ഈ രീതി ക്രമീകരിച്ച് എടുക്കുവാൻ ആയിട്ടാണ് നമ്മൾ ട്രെയിൻ സിസ്റ്റം ഉപയോഗിക്കുന്നത്.

ഇതിലൂടെ വളരാനുള്ള ടെൻസി കുറയുകയും കായ്ക്കുവാൻ ഉള്ള ടെൻസി കൂടുകയും ചെയ്യും. 7 മണിക്കൂർ മുതൽ 9 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുക എന്നുള്ളത് മാവുകളുടെ പ്രത്യേകതയാണ്. ഇവയെ നടേണ്ട രീതിയെക്കുറിച്ചും പരിപാലിക്കേണ്ട രീതികളെക്കുറിച്ചും അറിയാൻ വീഡിയോ കാണൂ. Video credit : Abdul Samad kuttur