മണി പ്ലാന്റ് തഴച്ചു വളരാൻ ചെയ്യേണ്ട കാര്യങ്ങൾ.!! മണി പ്ലാന്റ് പെട്ടന്ന് വേര് പിടിപ്പിച്ച് കുറ്റിയാക്കി വളർത്താം.!! | agriculture

മണി പ്ലാന്റ് തഴച്ചു വളരാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ.!! ഇന്ന് ഒരുപാട് വെറൈറ്റീസ് ഉള്ള വീടുനിള്ളിൽ വളർത്താവുന്ന ഒരു ചെടിയാണ് മണി പ്ലാന്റ്. വീട്ടിൽ മണിപ്ലാന്റ് വെച്ചാൽ പണം നിറയുമെന്നും ഈ ചെടി ഭാഗ്യം കൊണ്ട് വരുമെന്നും വിശ്വസിക്കുന്നവർ ആണ് നമ്മളിൽ പലരും. ഇത് വീട്ടിൽ വെച്ചാൽ പണം വരും എന്ന വിശ്വാസമാണ് ഈ ചെടിക്ക് മണിപ്ലാന്റ് എന്ന പേര് കിട്ടിയത് തന്നെ എന്നാണ് പറയുന്നത്. നമ്മുടെ വീടിനെ ശരിക്കും

അലങ്കരിക്കുന്ന ഒരു ചെടിതന്നെയാണ് ഈ മണിപ്ലാന്റുകൾ. വെറും ഒരു അലങ്കാര സസ്യം മാത്രമല്ല ഇത്. നമ്മുടെ വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇത് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മണ്ണിലും വെള്ളത്തിലും വളർത്തിയെടുക്കാവുന്ന ചെടികളാണിത്. മണി പ്ലാന്റ് കുറ്റിയാക്കി വളർത്തിയെടുക്കുവാൻ നമ്മൾ ചട്ടിയിൽ മണ്ണും ചകിരിച്ചോറും 1 : 3 എന്ന രീതിയിൽ എടുക്കുക. ചകിരിച്ചോറിനു പകരം തേയിലവേസ്റ്റ്‌ ആയാലും മതി.

പിന്നെ ഇതിലേക്ക് ആവശ്യമായിട്ടുള്ളത് എല്ലുപൊടിയാണ്. ഇതെല്ലാംകൂടി നല്ലപോലെ മിക്സ് ചെയ്തശേഷം ചട്ടിയിൽ മുക്കാൽ ഭാഗത്തോളം നിറക്കാവുന്നതാണ്. അടുത്തതായി ഇതിലേക്ക് മണിപ്ലാന്റിന്റെ ചെറിയ ചെറിയ കഷ്ണങ്ങൾ മുറിച്ചെടുത്തു വെക്കുക. എങ്ങിനെയാണ് മുറിച്ചെടുക്കുന്നത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. അതുപോലെ മുറിച്ചെടുത്ത് നട്ടു വേരുമുളപ്പിച്ചത് ചട്ടിയിൽ നടാവുന്നതാണ്. അടുത്തതായി വെള്ളം നിറച്ച കുപ്പിയിൽ നടാം.

വലിയ പരിചരണമില്ലാതെ നമുക്ക് വളർത്തിയെടുക്കാവുന്നതാണ് മണിപ്ലാന്റ്. ഇത് എങ്ങിനെ പെട്ടെന്ന് വേരുപിടിപ്പിക്കാം എന്നും എങ്ങിനെ കുറ്റിയാക്കി വളർത്തിയെടുക്കാം എന്നുമാണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. നിങ്ങൾ വീഡിയോ ഒന്ന് കണ്ടുനോക്കണം. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടും. Video credit: Deepu Ponnappan

Comments are closed.