മീനാക്ഷിയെക്കാൾ ചെറുപ്പമായി മഞ്ജു ! ഇതാര് പുതിയ നായികയോ എന്ന് ചോദിച്ച് ആരാധകർ.. അല്ല മഞ്ജു എന്ന് മറുപടി.!! [വീഡിയോ] | Manju Warrier Latest Cute Video | Manju Warrier |

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. ചെറുപ്പം മുതൽ മലയാളികളുടെ കൺമുമ്പിൽ വളർന്നുവന്ന താരമായിരുന്നതിനാൽ തന്നെ മലയാളികൾക്ക് തങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെയാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെയാണ് വിവാഹത്തോടെ മഞ്ജു സിനിമയിൽ നിന്നും ഇടവേള എടുത്തപ്പോൾ തിരികെ സിനിമയിലേക്ക് വരാൻ മലയാളികൾ വിളിച്ചതും. തിരിച്ചെത്തിയ താരത്തെ ഇരുകൈയും നീട്ടി

സ്വീകരിച്ചതും. എന്നാൽ പ്രേക്ഷകർക്ക് മുഴുവൻ സർപ്രൈസ് നൽകിയിരുന്നു താരത്തിന്റെ തിരിച്ചുവരവ്. തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മഞ്ജുവിനെ മേക്ക് ഓവർ ആയിരുന്നു. ഓരോ ചിത്രത്തിലും വ്യത്യസ്ത ഗെറ്റപ്പിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിന് വേണ്ടി താരം സെറ്റിലെത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പച്ച കുർത്തി അണിഞ്ഞ് സിമ്പിൾ ആയും തനിനാടൻ

ലുക്കിലും തന്റെ കാറിൽ വന്നിറങ്ങുന്ന താരത്തെ ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകില്ല. 20 വയസ്സുകാരിയുടെ ചുറുചുറുക്കോടെ തികച്ചും വ്യത്യസ്തമായാണ് താരത്തിന്റെ രംഗപ്രവേശം. ഓരോ വർഷവും മുന്നോട്ടു സഞ്ചരിക്കുമ്പോൾ പ്രായത്തിന്റെ കാര്യത്തിൽ പിറകിലോട്ട് ആണ് മഞ്ജു സഞ്ചരിക്കുന്നത്. 90 കളിൽ മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട മഞ്ജു വാര്യർ അല്ല ഇപ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്ത ലുക്കിൽ പ്രായം വളരെ കുറവ് തോന്നുന്ന

രീതിയിൽ ആണ് മഞ്ജു രംഗത്തെത്തുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എത്തിയ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. സൗബിനോപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിക്കാ പട്ടണത്തിന്റെ ഷൂട്ടിങ്ങ് സെറ്റിലേക്ക് താരം എത്തുന്നതിന്റെ വീഡിയോയാണിത്. സുനന്ദ എന്ന കഥാപാത്രം ആയിട്ടുള്ള മഞ്ജുവിന്റെ മാറ്റം ആണ് ആരാധകരെ അത്ഭുതപ്പെടുത്തിരിക്കുന്നത്. എന്തായാലും മേക്കോവർ അടിപൊളി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ വാദം.

Comments are closed.