മഞ്ജു വാരിയരുടെ യഥാർത്ഥ സൗന്ദര്യ രഹസ്യം കേട്ട് മൂക്കത്ത് വിരൽ വെച്ച് ആരാധകർ; താരത്തിന്റെ വാക്കുകൾ വൈറൽ!! | Manju Warrier | Reveals Her Beauty Secret | Interview | Beauty

ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മലയാളികൾ മറ്റൊരാൾക്ക് നല്കാൻ എന്തായാലും മടിക്കും. കേരളക്കരക്ക് അത്രയും പ്രിയങ്കരിയാണ് മഞ്ജു വാരിയർ. അഭിനയത്തിന്റെ കാര്യമെടുത്താലും സൗന്ദര്യത്തെക്കുറിച്ച് ചിന്തിച്ചാലും മഞ്ജുവാരിയർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ സിനിമയുടെ തന്നെ പെൺമുഖമായി മാറിയ മഞ്ജുവിന് ആരാധകർ ഏറെയാണ്. തിരിച്ചുവരവിൽ പതിന്മടങ്ങ് സൗന്ദര്യത്തോടെയാണ് താരം

എത്തിയത്. ഇപ്പോഴും മഞ്ജു പങ്കെടുക്കുന്ന പല പരിപാടികൾക്കും കാണികൾ ക്യൂവിലാണ്. ഇപ്പോഴും യുവത്വം തുളുമ്പുന്ന മുഖകാന്തിയാണ് മഞ്ജുവിന്റെ പ്രത്യേകത. മലയാളത്തിലെ യുവതാരനിരയിലെ നായികമാരെയൊക്കെ പിന്നിലാക്കിയാണ് മഞ്ജു വാരിയരുടെ കുതിച്ചുകയറ്റം. താരത്തിന്റെ സൗന്ദര്യരഹസ്യം പലപ്പോഴും പല ഇന്റർവ്യൂകളിലും ചർച്ചയായിട്ടുണ്ട്. അതിനെല്ലാം താരം നൽകിയ മറുപടികൾ

ആരാധകർ കൗതുകത്തോടെ നോക്കിക്കാണാറുമുണ്ട്. നമ്മൾ ചെയ്യുന്ന പ്രവർത്തികൾക്കനുസരിച്ച് സൗന്ദര്യത്തെ നിർവചിക്കാം എന്നാണ് മഞ്ജുവിന്റെ അഭിപ്രായം. ‘സഹജീവികളോട് അനുകമ്പയും അവരുടെ വേദനകൾ തിരിച്ചറിയാനുള്ള മനസും ഉണ്ടാക്കിയെടുക്കുമ്പോൾ നമ്മളിൽ സൗന്ദര്യം രൂപം കൊള്ളും. മറ്റുള്ളവരെ സഹായിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറുമ്പോൾ അവരുടെ പ്രാർത്ഥന നമ്മുക്ക് വേണ്ടിയാകും.

A post shared by Manju Warrier (@manju.warrier)

ആ നിമിഷങ്ങളിൽ അവരുടെ മുഖത്ത് വിടരുന്ന പുഞ്ചിരിയാണ് എന്റെ സൗന്ദര്യത്തെ നിർവചി ക്കുന്നത്.” സൗന്ദര്യം എന്തെന്നതിന് താരം നൽകിയ മറുപടി കേട്ട് ആരാധകർ അത്ഭുതം പൂണ്ടിരുന്നു. ഒരു അഭിമുഖത്തിനിടെ അവതാരകൻ മഞ്ജു ജർമനിയിൽ പോയി കോസ്‌മെറ്റിക് സർജറി ചെയ്തില്ലേ എന്ന് ചോദിച്ചിരുന്നു. അതിന് താരം നൽകിയ മറുപടി അവതാരകനെ ഇരുത്തിക്കളഞ്ഞു. ആരാണ് ഞാൻ ജർമനിയിൽ പോയി സർജറി ചെയ്തു

എന്ന് പറഞ്ഞതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. “പത്താം ക്‌ളാസിൽ പഠി ക്കുമ്പോൾ ജർമനി യിൽ പോയിട്ടുണ്ട്. അല്ലാതെ ജർമനിയിൽ പോയ അനുഭവമേ ഇല്ല.” അന്ന് താരത്തി ന്റെ വാക്കുകൾ വൈറലായിരുന്നു. അതിരാവിലെ ഉണരുകയും ഒട്ടും താമസിക്കാതെ ഉറങ്ങുന്ന തുമെല്ലാം താരത്തി ന്റെ ചിട്ടയായ ശീലങ്ങളാണ്. ഇത്ര തിരക്കുള്ള ഒരു സൂപ്പർസ്റ്റാറിന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നതാണ് അത്ഭുതത്തോടെ ആരാധകർ ചോദിക്കുന്നത്.

Comments are closed.