മഞ്ജുവിന് പകരം മഞ്ജു മാത്രം! 😍 വാക്കും പ്രവർത്തിയും ഒന്നായാൽ കൂടുതൽ മനോഹരമാകില്ലേ എന്ന് മഞ്ജു വാര്യർ 😳😍

മലയാള സിനിമ കണ്ട എക്കാലത്തെയും ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് മഞ്ജു വാര്യർ. വെറുമൊരു ഇഷ്ടം മാത്രമല്ല മലയാളികൾക്ക് മഞ്ജുവിനോട് അതൊരു വികാരമായി നെഞ്ചിലേറ്റിയവരാണ് ആരാധകരിൽ ഏറിയപങ്കും. വിവാഹത്തോടെ നായികമാർ മലയാള സിനിമയിൽ നിന്നും ഇടവേള എടുത്ത പോകുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ മറ്റൊരു നായികയും മടങ്ങിവരണമെന്ന് മലയാളികൾ ഇത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാകില്ല. അത്രമാത്രം പ്രിയപ്പെട്ടവളാണ് മലയാളികൾക്ക് മഞ്ജുവാര്യർ. ദിലീപുമായുള്ള

വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത മഞ്ജു പിന്നീട് മലയാള സിനിമയിലേക്ക് തിരികെ വരുന്നത് 16 വർഷങ്ങൾക്കു ശേഷം 2014 ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു. ആ മടങ്ങിവരവ് വെറുതെയായിരുന്നില്ല. മലയാളത്തിലെ മുഴുവൻ ന്യൂജെൻ നായികമാരെയും പിന്തള്ളി ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് താരം ഉയർന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻറെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാറില്ല. ഒരുപക്ഷേ

താര ജാഡ ഇല്ലാതെ ആരാധകരുമായി സംവദിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മഞ്ജുവാര്യർ. സോഷ്യൽ മീഡിയയിൽ മഞ്ജു പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എപ്പോഴും വൈറൽ ആകാറുണ്ട്. മഞ്ജുവാര്യരുടെ ഈ മാറ്റത്തെ പലരും ഒരു പ്രചോദനമായി ആണ് കാണാറ്. അടുത്തിടെ മിഡിയും ടോപ്പും ഇട്ട ഒരു കൊച്ചുകുട്ടിയെപ്പോലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിതാ വീണ്ടും ചർച്ചയാവുകയാണ് മഞ്ജുവാര്യർ പോസ്റ്റ്

ചെയ്തിരിക്കുന്ന ചിത്രങ്ങൾ. വാക്കും പ്രവർത്തിയും ഒന്നായാൽ അത് കൂടുതൽ മനോഹരമാകില്ലേ എന്ന ക്യാപ്ഷനോടെയാണ് താരം ഒരു പൊതുവേദിയിൽ താൻ സംസാരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ താല്പര്യത്തോടെയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അതെ ഞാൻ അങ്ങനെ വിശ്വസിക്കുന്നു എന്നാണ് ചിത്രത്തിന് താഴെ സംവിധായിക അഞ്ജലി മേനോൻ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും മഞ്ജുവിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Rate this post

Comments are closed.