മാസ്സ് ലുക്കിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും! ഇരുവരും ഒരുമിച്ചുള്ള വിവാഹ റിസപ്ഷൻ വീഡിയോ വൈറൽ.!! [വീഡിയോ] | Mammotty And Suresh Gopi At Wedding Reception

മമ്മൂട്ടി സുരേഷ് ഗോപി കോമ്പിനേഷൻ ചിത്രങ്ങൾ സിനിമാപ്രേമികൾ എന്നും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങളാണ് ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ ഉള്ളത്. ധ്രുവം, ന്യൂഡൽഹി, ദ കിംഗ് ആൻഡ് ദ കമ്മീഷണർ, ട്വൻറി ട്വൻറി, മനു അങ്കിൾ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇക്കൂട്ടത്തിൽപെടുന്നു. ഇരുവരും ഒരുമിച്ചുള്ള സിനിമകൾ ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാള സിനിമ പ്രേമികൾ .

മലയാള സിനിമയിൽ പോലീസ് വേഷങ്ങളിൽ തിളങ്ങാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും കഴിഞ്ഞേയുള്ളൂ വേറെ ആരും . സിനിമ അഭിനയത്തിൽ നിന്നും മാറി രാഷ്ട്രീയത്തിലേക്ക് സുരേഷ് ഗോപി കടന്നെങ്കിലും മലയാള സിനിമയിലെ മെഗാ സ്റ്റാർ പദവിയിൽ നിന്നും തലയുയർത്തി നിൽക്കുകയാണ് മമ്മൂട്ടി. കാപട്യങ്ങൾ ഇല്ലാത്ത രാഷ്ട്രീയക്കാരനായി പൊതുസമൂഹത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും മലയാളസിനിമയിലേക്ക് സുരേഷ് ഗോപി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന

വരാണ് ആരാധകരിൽ ഏറിയപങ്കും . ആരാധകരുടെ പ്രതീക്ഷകൾക്ക് ഒട്ടും മങ്ങലേൽക്കാതെ തിരിച്ചുവരവ് തന്നെയാണ് സുരേഷ് ഗോപി കാവൽ എന്ന ചിത്രത്തിലൂടെ ഇപ്പോൾ നടത്തിയിരി ക്കുന്നത്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം പുഴു ആണ് .ഇടക്കാലത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പരിഭവം വലിയ ചർച്ച ആയിരുന്നെങ്കിലും ഇപ്പോൾ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലാണ്. മമ്മൂട്ടിയുടെ ജന്മദിനത്തിൽ

ആശംസകൾ അറിയിച്ചു കൊണ്ട് സുരേഷ് ഗോപി കുറിച്ചത് ഇങ്ങനെയാണ്. ‘ യൗവനം വളർന്നുകൊണ്ടേയിരിക്കട്ടെ, വാഴ്‌ക… ഹാപ്പി ബർത്ത് ഡേ ഇക്കാ’ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുരേഷ് ഗോപി ബർത്ത് ഡേ ആശംസകൾ അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ വൈറലാവുകയാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച് ഒരു

വിവാഹറിസപ്ഷനിൽ പങ്കെടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മാസ് ലുക്കിലാണ് ഇരുവരുടെയും എൻട്രി . രമേശ് പിഷാരടിയേയും ഇവർക്കൊപ്പം കാണാം. ഏതായാലും വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് ഇതേ മാസ്എൻട്രിയോടെ മറ്റൊരു ചിത്രത്തിൽ കാണാനാകുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. Conclusion : The video of Mammootty and Suresh Gopi attending a wedding reception together has been widely circulated on social media. Their entry is in Mass Look.

Comments are closed.